ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. ഹോസ്പിറ്റൽ ചിലവ് താങ്ങാനാവാത്ത നൈജീരിയൻ കുടുംബത്തിന് ദുബായ് രാജകുമാരന്റെ സഹായഹസ്തം..

ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. ഹോസ്പിറ്റൽ ചിലവ് താങ്ങാനാവാത്ത നൈജീരിയൻ കുടുംബത്തിന് ദുബായ് രാജകുമാരന്റെ സഹായഹസ്തം..

ദുബായ്: ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ , പക്ഷേ ആശുപത്രി ചെലവ് താങ്ങാൻ ആവാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ നൈജീരിയൻ കുടുംബത്തിന് സാന്ത്വനമായി ദുബായ് രാജകുമാരൻ ശൈഖ് ഹംദാൻ മുഹമ്മദ്ബിൻ റാഷിദ്‌ ആൽമക്ത്തും. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വലിയ ആശ്വാസം ആയിരിക്കുകയാണ് ഇത് നൈജീരിയൻ കുടുംബത്തിന്.

പ്രസവത്തിന് നാട്ടിൽ പോകാൻ ഇരിക്കെയാണ് കോവിഡ് പ്രതിസന്ധി ദുബായിൽ പടരുന്നത്. തിരിച്ചു നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഇല്ലാതായതിനാൽ ദുബായിൽ തന്നെ ഹോസ്പിറ്റലിൽ പ്രവേശിച്ചു. സുലിയത് അബ്ദുൽകരീം ആണ് നാല് കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീ. ഇവരുടെ മുഴുവൻ ചെലവും രാജകുമാരൻ ഏറ്റെടുത്തതായി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

ഇതിനിടയിൽ രണ്ടു മാസം നേരത്തെയാണ് സുലൈയത് നാല് കുട്ടികൾക്ക് ജന്മം നൽകിയത്. അതുകൊണ്ട് കുട്ടികളെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവന്നു. നാല് കുട്ടികളെയും വെന്റിലേറ്റർ ലേക്ക് മാറ്റിയതോടെ കൂടിയാണ് സാമ്പത്തിക ഭാരം ചുമക്കാൻ നൈജീരിയൻ കുടുംബത്തിന് സാധിക്കാതെ വന്നത്. ആശുപത്രി ചെലവ് ആണെങ്കിൽ അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

400,000 ദര്‍ഹമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നും ബില്‍ വന്നത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലെ ഈ ബില്ല് ഇവരെ ശരിക്കും പ്രതിസന്ധിയിലാക്കി. ഇത് നല്‍കാനാവാതെ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. ദുബായിലെ ചില സന്നദ്ധ സംഘടനകൾ ഇവർക്ക് വേണ്ടി ഏകദേശം 42000 ദിർഹം പിരിച്ചിരുന്നു. അതു മതിയാകാതെ വന്നപ്പോഴാണ് രാജകുമാരന്റെ കൈത്താങ് . സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ദുബായിലെ ലത്തീഫ ആശുപത്രിയില്‍ ആണ് രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും സുലിയത് ജന്‍മം നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*