വിവാഹ പന്തലിൽ നിന്ന് ഇറങ്ങിയോടിയ മുജീബ് രക്ഷിച്ചത് നാല് ജീവനുകൾ..

പാണ്ടിക്കാട് മുജീബിനെ കഴിഞ്ഞ ശനിയാഴ്ച ഏറ്റവും നല്ല ദിവസമായിരുന്നു. തന്റെ മകളുടെ കല്യാണ ദിവസം. തന്റെ മകളെ നല്ല കൈകളിൽ ഏൽപ്പിച്ച അതേദിവസം മുജീബ് മറ്റൊരു മഹത്തായ കാര്യം കൂടി ചെയ്തു. നാലു ജീവനുകളാണ് മുജീബ് അതേ ദിവസം രക്ഷിച്ചത്. സാമൂഹ്യ പ്രവർത്തകനായ മുജീബ് തന്റെ മകളുടെ കല്യാണ ദിവസം തന്നെ ഇത്തരത്തിലുള്ള ഒരു നല്ല കാര്യം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലും ആത്മ നിർവൃതിയിലുമാണ്.

പാണ്ടിക്കാട്ടെ ട്രോമാകെയര്‍ എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവര്‍ത്തകന്‍ കൂടിയാണ് മുജീബ്. കഴിഞ്ഞ ദിവസം മഞ്ചേരി നെല്ലിക്കുത്ത് വള്ളുവങ്ങാട് പാലത്തില്‍ ഒരു അപകടം ഉണ്ടായി. ഒരു കാർ പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. വിവാഹ പന്തലിൽ നിന്ന് ഇറങ്ങി ഓടിയ മുജീബ് ഈ അപകടത്തില്‍ അഗ്നിരക്ഷാസേനയ്ക്കും കൂട്ടുകക്കാർക്കും ഒപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയാണുണ്ടായത്.

മകളെ നിക്കാഹ് കഴിപ്പിച്ചു കൊടുത്തതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് വാട്സ്ആപ്പ് മുഖേന അപകട സംഭവം മുജീബ് അറിയുന്നത്. മഞ്ചേരി നെല്ലിക്കുത്ത് വള്ളുവങ്ങാട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞെന്നും യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണെന്നുമായിരുന്നു മെസ്സേജ്. സംഭവം അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ വിവാഹത്തിനെത്തിയ അതിഥികളോട് ഉടന്‍ വരാമെന്ന് പറഞ്ഞ് മുജീബ് നേരെ സംഭവസ്ഥലത്തേക്ക് പോയി.

ട്രെമോ കെയറിന്റെ യൂണിഫോം ധരിച്ചു സുഹൃത്തുക്കളോടൊപ്പം അപകട സ്ഥലത്തെത്തി. അഞ്ച് പേരാണ് കാറിൽ കുടുങ്ങിയിരുന്നത്. അഞ്ച് പേരെയും കരയ്ക്ക് കയറ്റി. എങ്കിലും ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. മഞ്ചേരി വള്ളുവങ്ങാട് പാലത്തില്‍ നിന്നും ആണ് കാര്‍ തോട്ടിലേക്ക് വീണത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി കാരപ്പറമ്പ് സ്വദേശികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്

മലപ്പുറം ട്രോമാകെയര്‍ പാണ്ടിക്കാട് യൂണിറ്റ് ലീഡറാണ് ഒളവമ്പ്രം സ്വദേശിയായ മുജീബ്. ശനിയാഴ്ചയായിരുന്നു മുജീബിന്റെ മകള്‍ ഷംന ഷെറിന്റെ വിവാഹം. നെന്മേനി സ്വദേശി സാജിദായിരുന്നു വരന്‍. മകളുടെ വിവാഹം കഴിഞ്ഞ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചു കൊണ്ടിരിക്കെയാണ് അപകടം അറിഞ്ഞതും മുജീബ് സംഭവ സ്ഥലത്തേക്ക് ഓടിയതും.

Be the first to comment

Leave a Reply

Your email address will not be published.


*