വീട്ടിൽ കയറാൻ സമ്മതിച്ചില്ല. പഞ്ചായത്ത് കിണറിനരികിൽ ഇരുന്ന് നേരം വെളുപ്പിച്ച് കമിതാക്കൾ

ഒളിച്ചോട്ടം സർവസാധാരണ സംഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ ലോകത്ത്. പക്ഷേ ഇതൊരു ഒളിച്ചോട്ട വാർത്തയല്ല. യുവാവിനെ തേടി യുവതിയുടെ പ്രണയ പ്രയാണം എന്ന് വേണം ഇതിനെ വിളിക്കാൻ. പാലക്കാട് നെന്മാറയില്‍ നിന്നും യുവതി കൊല്ലം കല്ലുവാതുക്കലില്‍ യുവാവിന്റെ വീട്ടിലാണ് എത്തിയത്.

പാലക്കാട്ടുനിന്ന് ജില്ലകൾ മാറി കൊല്ലത്തെ താൻ മാത്രം അഗാധമായ പ്രണയം ഉണ്ടായിരിക്കണം ഇരുവരും തമ്മിൽ. പക്ഷേ ഇരുവരും മറ്റ് വിവാഹം ചെയ്തവരാണ്. സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് യുവതി എത്തിയത്. വളരെയധികം പ്രയാസപ്പെട്ട് യുവതി യുവാവിനെ തേടി വീട്ടിലെത്തി.

വീടൊക്കെ തപ്പിപ്പിടിച്ചു വരി എത്തിയെങ്കിലും യുവാവിന്റെ മാതാപിതാക്കൾ യുവതിയെ വീട്ടിൽ കയറാൻ സമ്മതിച്ചില്ല. അതോടെ ആപ്പിലായ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. വേറെ വഴിയില്ലല്ലോ. നിലാവ് നോക്കി അവിടെ ഇരുന്നു കാണും രണ്ടുപേരും.

ഇതിനിടെ യുവതിയെ മടക്കി അയക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യുവതിയെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതോടെ പോലീസും വെട്ടിലായി. യുവാവും ടെൻഷനിലാണ്. യുവതിയെ ഒന്നുകിൽ മടക്കി അയക്കണം. അതല്ലെങ്കിൽ കൂടെ കൂട്ടണം. വീട്ടിൽ കയറ്റാൻ വീട്ടുകാരോ പോകാൻ യുവതിയോ സമ്മതിക്കാത്ത യുവാവിനെ പരിഭ്രാന്തിയിലാക്കി.

കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും തമ്മിലെ പിണക്കം കാരണം ഭാര്യ വീട്ടിലാണ് അപ്പോഴാണ് പ്രണയം ഉടലെടുക്കുന്നത്. കൊല്ലം സ്വദേശിയായ യുവതിയും വിവാഹിതയാണ്. രണ്ട് വര്‍ഷമായി പാലക്കാട് നെന്മാറയില്‍ ഭർത്താവിനൊപ്പം ജീവിക്കുന്ന ഒരാളാണ് പ്രണയത്തിലായത് എന്നുവേണം ഓർക്കാൻ.

യുവതിയുടെ വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് യുവാവുമായി പ്രണയത്തിലാകുന്നത്. ഇപ്പോൾ ഒന്നര വർഷമായി ബന്ധത്തിൽ തുടരുന്നു. സോഷ്യൽ മീഡിയ തന്നെയാണ് താരം സോഷ്യൽ മീഡിയയിലൂടെ ഉള്ള സൗഹൃദം പിന്നീട് പ്രേമമായി.
തുടര്‍ന്ന് ബന്ധം ദൃഢമായതോടെ യുവതിക്ക് യുവാവ് മുടങ്ങാതെ പണം അയച്ച് കൊടുത്തിരുന്നു.

ഇതിനിടെ സ്വന്തം ഭർത്താവിനെ ഒഴിവാക്കാൻ യുവതിയുടെ ഒരു അടവും. ഭര്‍ത്താവ് ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സഹോദരന്റെ അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവതി കൊല്ലത്തേക്ക് യാത്ര തിരിച്ചത്. കായംകുളം വരെ ബസ്സിൽ അതിനുശേഷം ഒരു ഓട്ടോയും പിടിച്ചു യുവാവിനെ വീടും തേടി യുവതി എത്തി.

യുവാവ് എന്റെ വീട്ടിൽ യുവതി എത്തുമ്പോൾ രാത്രി 10 മണി സമയം. യുവാവിനെ വീട്ടുകാർ സമ്മതത്തോടെ അവളെ അകത്ത് കയറുകയാണെങ്കിൽ അതോടുകൂടി ചാപ്റ്റർ ക്ലോസ് ആയിരുന്നു പക്ഷേ നേരെ തിരിച്ചാണ് സംഭവിച്ചത് യുവാവിനെ മാതാപിതാക്കൾ യുവതിയെ വീട്ടിൽ കയറ്റാൻ സമ്മതിക്കാതിരിക്കുക യും ഈ ബന്ധത്തിന് എതിർക്കുകയും ചെയ്തതോടെ രണ്ടുപേരും പ്രതിസന്ധിയിലായി.

രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പോലിസ് സ്റ്റേഷനില്‍ ആക്കി. പോലീസ് കേസ് ആയതോടെ യുവതിയുടെ ഭർത്താവിനെയും വീട്ടിലും ഇക്കാര്യം അറിയിച്ചു. പക്ഷേ അവർ യുവതിയെ കൈയൊഴിയുകയാണ് ഉണ്ടായത് തിരിച്ചെത്തിയാൽ പോലും സ്വീകരിക്കാൻ തയ്യാറല്ല എന്നായിരുന്നു അവരുടെ വാക്കുകൾ.

താങ്കളുടെ വീട്ടിൽ എന്നെ താമസിപ്പിക്കാൻ അനുവദിക്കുന്നില്ല എങ്കിൽ എന്നെ തിരികെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കണം എന്നാണ് യുവതിയുടെ ആവശ്യം. ഇത് യുവാവിനെ അംഗീകരിക്കാതെ വേറെ നിവൃത്തിയില്ല അതുകൊണ്ട് പിറ്റേദിവസം സന്ധ്യയോടെ യുവാവ് യുവതിയെ പാലക്കാട്ടെ വീട്ടിൽ എത്തിക്കാൻ കൊല്ലത്തു നിന്നും യാത്ര തിരിച്ചു.

ഒരുപാട് പ്രതികരണങ്ങളാണ് ഈ വാർത്തയും വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. പവിത്രമായ ദാമ്പത്യ ബന്ധങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഇത്തരം വാർത്തകൾ കേൾക്കാൻ കഴിയുന്നതല്ല എന്ന് പോലും പ്രതികരിച്ചവർ ഉണ്ട്.

ഇത്തരത്തിലുള്ള ഒരു കമന്റ് ആണ് ഇത്.
“ദയവു ചെയ്ത് ഇത്തരം വാർത്തകൾ ഒഴിവാക്കുക..കുടുംബ ജീവിതം എന്ന പവിത്രമായ ബന്ധം ഇന്നത്തെ കാലത്ത് നഷ്ടപ്പെടുന്നു എന്ന് കാണുമ്പോൾ അതിയായ വിഷമം ഉണ്ട്.

ഒരു ഭാഗത്ത് കുടുംബത്തിലെ മുഴുവൻ പേരെയും വിഷം കൊടുത്ത് കൊല്ലാൻ നിന്ന 22 കാരൻ, മറുഭാഗത്ത് ഒരു പാവം പെണ്ണിനെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്ന ഭർത്താവ്, കൊറോണ quarantineൽ ഇരുന്ന ഒരു ഗൃഹനാഥൻ മരിച്ചു ദുർഗന്ധം വന്നതിനു ശേഷം അറിഞ്ഞ വീട്ടുകാർ..ഇതിനൊക്കെ ഇടയിൽ കൊറോണ യും! News കാണാൻ തന്നെ ഭയമാണ് ഇപ്പൊൾ.”

വിജയത്തെ തമാശയായി കണ്ടു തമാശരൂപേണ പ്രതികരിച്ചവരും കുറവല്ല.
“വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തിരികെ ഭര്‍ത്താവിന്റെ അടുത്ത് എത്തിക്കണം എന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്… ” ഒന്നുകിൽ ഇവിടെ സ്റ്റോപ്പ്‌ അനുവദിക്കണം (കാമുകന്റെടുത്ത് ) അല്ലെങ്കിൽ അവിടെ (ഭർത്താവിന്റടുത്ത് ) സ്റ്റോപ്പ്‌ അനുവദിക്കണം…. 😃

എന്താ ഇത്…, ഓടുന്ന വാഹനമോ…. 🤔?
കഷ്ട്ടം, ചില പെണ്ണുങ്ങൾ നവോത്‌ഥാനമെന്നും പറഞ്ഞ് നിയമങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന ബലത്തിൽ സ്വന്തം ജീവിതം ‘അണ്ടി കളഞ്ഞ അണ്ണാന്റെ’ അവസ്ഥയിലാക്കുന്നു……. 🙄 എന്നാണ് അതിലേറ്റവും പ്രശസ്തമായ കമന്റ് എന്ന് വേണം പറയാൻ.

Be the first to comment

Leave a Reply

Your email address will not be published.


*