എന്റെ കരളിന്റെ കഷ്ണമാണ് ഈ മുത്ത്.. ചേർത്ത് പിടിക്കും ഇവളെ ഞാൻ എന്റെ ജീവൻ പിടയും വരെ.

ചെറിയ പ്രയാസങ്ങളിൽ പോലും ജീവിതത്തോട് മടുപ്പ് തോന്നുന്നവരാണ് നമ്മളിൽ പലരും.. ഈ പിതാവിന്റെ കുറിപ്പ് വായിക്കൂ.. നമ്മുടെ പ്രയാസങ്ങളൊക്കെ എത്ര ചെറുതാണെന്നും.. പ്രയാസങ്ങൾ അതിജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മനസ്സിലാക്കിത്തരും

എന്റെ കരളിന്റെ കഷ്ണമാണ് ഈ മുത്ത്.. ചേർത്ത് പിടിക്കും ഇവളെ ഞാൻ എന്റെ ജീവൻ പിടയും വരെ.

ഇത് എന്റെമോളാ പേര് മിൻഹാറിൻഷി. ഇവൾ ജനിച്ചപ്പോൾ എല്ലാ അച്ഛൻമാരേയും പോലെ ഞാനും അവളെ കുറിച്ച് സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു. അന്ന് എന്റെമനസ്സിൽ ആയിരം നക്ഷത്രങ്ങൾ പൂർണ്ണതയോടെ കത്തിജ്വലിച്ചസമയം. ഇവൾ ജനിച്ചസമയം പ്രസവ റൂമിൽനിന്ന് ഒരു നഴ്സ് വന്നിട്ട് പറഞ്ഞു ഭാര്യ പ്രസവിച്ചു പെൺകുഞ്ഞാണെന്ന്. ആ സമയം എന്റെ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഞാനും എല്ലാവരേയുപോലെ തല ഉയർത്തിനിന്നു. ഞാനുമൊരു പിതാവായിരിക്കുന്നു. പടച്ചോനേ! നന്ദി
പക്ഷേ ആ സന്തോഷം ദൈവത്തിന് ഇഷ്ട്ടമാകാഞ്ഞിട്ടോ അതോ എന്നെപരീക്ഷിച്ച തോ എന്താണെന്നറിയില്ല രണ്ടാംദിവസം എന്റെ മോളെ ഡോക്ടർമാർ ICUവിലേക്ക് മാറ്റി ഞാനും ഭാര്യയും ഒന്നുമറിയാതെ അന്താളിച്ച നിമിഷങ്ങൾ. മനസ്സൊഴിഞ്ഞ് ദൈവത്തെവിളിച്ച മണിക്കൂറുകൾ.

ഓ! പടച്ചോനെ പിന്നെയങ്ങോട് പലവിധത്തിലുള്ള ടെസ്റ്റുകൾ.ഓടിതളർന്നഞാൻ ഒരു പ്രാവശ്യം വീണുപോയ് ചുറ്റുo കൂടിയവർ പിടിച്ച് എണീറ്റപ്പോൾ അവരോട് നന്ദി പറഞ്ഞ് വലംകയ്യിൽ ICU വിലേക്കുള്ള സാധനങ്ങളുമായ് ഓടി. മനസ്സിൽ ഒരു ചിന്ത ഒരേഒരു ആ കുഞ്ഞു മുഖം എന്റെ ചോരയിൽ പിറന്ന എന്റെമോൾ ഈ ചിന്തയിൽ എന്റെ ക്ഷീണം മറന്നു. കയ്യിൽപിടിച്ച സാധനങ്ങളുമായി ഓടി ICU വിന്റെ വാതിലിൽ ആഞ്ഞുമുട്ടിയപ്പോൾ ഒരു സിസ്റ്റർ വാതിൽ തുറന്ന് അത് വാങ്ങിയതിനുശേഷം പറഞ്ഞു ഡോക്ടറെ റൂമിൽചെന്ന് കാണാൻ മനസ്സിൽ ഒരു പാട് സംശയങ്ങളുമായി ഡോക്ടറുടെ റൂമിൽ ചെന്നു കണ്ടപ്പോൾ എന്നോട് ഇരിക്കാൻ പറഞ്ഞതിനു ശേഷം ഡോക്ടറുടെ അടുത്ത വാക്കിനുവേണ്ടി ഞാൻ ചോദിച്ചു. മേഡം എന്റെ മോള്. എന്റെ കുഞ്ഞിന് എന്താണ് മേഡം. ഡോക്ടർ പറഞ്ഞു പേടിക്കണ്ട. പക്ഷേ??

എന്താ ഡോക്ടർ? നിങ്ങളുടെകുഞ്ഞ് പ്രത്യേക പരിഗണന നൽകേണ്ടവരിൽപ്പെട്ട കുഞ്ഞാണ്. സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ലന്ന് ഡോക്ടർക്ക് മനസ്സിലായി. സാവധാനം ഡോക്ടർ പറഞ്ഞു നിങ്ങളുടെ കുട്ടി ബുദ്ധിക്ക്കുറവും സംസാരിക്കാൻ ബുദ്ധിമുട്ടുമുണ്ടാമെന്നും ചിലപ്പോൾ നടക്കാൻ പ്രയാസമാണെന്നും. വെട്ടിപ്പിപ്പിച്ച സാമ്രാജ്യം നഷ്ട്ടപ്പെട്ട ഭരണാധികാരിയെപോലെ മുഴുവൻ പ്രതീക്ഷയും നഷ്ട്ടപ്പെട്ട നിമിഷം! ഡോക്ടറുടെ അരികിൽ നിന്നുപോയത് നേരെ ആശുപത്രിയിലെ ബാത്ത് റൂമിലേക്കായിരുന്നു.എല്ലാ സങ്കടങ്ങളും അവിടെ വെച്ച് കരഞ്ഞ് കഴുകികളഞ്ഞ്.പിന്നെയുള്ള ദിനങ്ങൾ ആശുപത്രിവാസത്തിന്റേതായിരുന്നു.മരുന്നുകളുടേയും സിറിഞ്ചുകളുടേയും ഇടയിൽ എന്റെ മോളുടെ കിടത്തം.

പടച്ചവനോട് കണ്ണീരോടെ കരയാത്ത ദിനങ്ങളില്ല. അവനെ എന്നും കണ്ണീരോടെ വിളിച്ച് ശല്ല്യപ്പെടുത്തിയത് കൊണ്ടാവാം നാല് വയസ്സിനുശേഷം മോൾ നടക്കാൻ തുടങ്ങിയത്. ചിലകാര്യങ്ങൾ അവ്യക്തതയോടെ സംസാരിക്കാനും തുടങ്ങിയത്.ഇന്ന് ഇവൾ ഭക്ഷണം ഒറ്റക്കിരുന്ന് കഴിക്കുന്നുണ്ട്. സ്കൂളിൽ പോകുന്നു. ചില കാര്യങ്ങൾ ഒറ്റക്ക് ചെയ്യന്നു. ചിലത് നമ്മൾ നൂറ് വട്ടം പറഞ്ഞ് കൊടുത്താലും ചെയ്യില്ല.

നീണ്ട പതിനാല് വർഷം ഞാനും എന്റെ ഭാര്യയും ഇൾക്ക് വേണ്ടി ശ്വാസംപോലുംപിടിച്ച് ഓടിയ ദിനങ്ങൾ. ഇന്നും ഇവളുടെ കാര്യത്തിൽ എനിക്ക് അങ്കലാപ്പാണ് കൂടുതൽ ശ്രദ്ധകൊടുക്കാറുണ്ട്. അങ്ങിനെ ചെയ്യാതെപ്പറ്റില്ലല്ലോ. എന്റെ കരളിന്റെ കഷ്ണമല്ലേ എന്റെ മോൾ. എന്റെ ജീവനാണ് ഇവൾ. എന്റെ മരണം വരെ ഇങ്ങനെ ചേർത്ത് പിടിക്കും എന്റെ പൊന്നുമോളെ.

#Rafeeque_Kodali

Be the first to comment

Leave a Reply

Your email address will not be published.


*