സ്വാദിഷ്ടമായ കുനാഫ ഈസിയായി എങ്ങനെ ഉണ്ടാകാം

KUNAFA DOUGH & KUNAFA കുനാഫ നേർത്ത നൂഡിൽസ് പോലുള്ള പേസ്ട്രി ഉപയോഗിച്ച് നിർമിക്കുന്ന പരമ്പരാഗത മിഡിൽ ഈസ്റ്റേൺ മധുര പലഹാരമാണ്.

അറബ് ലോകത്ത്, പ്രത്യേകിച്ച് ഈജിപ്ത്, പലസ്തീൻ എന്നിവിടങ്ങളിൽ ഇത് ജനപ്രിയമാണ്. കൂടാതെ, തുർക്കി, ഗ്രീസ്, ബാൽക്കൻ എന്നിവിടങ്ങളിലും തെക്കൻ കോക്കസസിലും കുനാഫയുടെ വകഭേദങ്ങൾ വളരെയധികം ഉപയോഗത്തിലുണ്ട്. തയ്യാറാക്കാം..

കുനാഫ ഡൗ ആണ് ആദ്യം തയാറാക്കേണ്ടത്‌. അതിന് ആവശ്യമായ സാധനങ്ങൾ മൈദ : ഒരു കപ്പ് കോണ് ഫ്ലോർ: അര കപ്പ് വെള്ളം: ഒരു കപ്പ് ഓയിൽ: 2ടേബിൾ സ്പൂൺ ഉപ്പ്: ആവശ്യത്തിന് ഈ സാധനങ്ങൾ മിക്സ് ചെയ്യുക. വെള്ളം അല്പം കുറഞ്ഞാലും തീരെ കൂടരുത്. കട്ടിയുള്ള ബാറ്റെർ തയാറാക്കിയത്തിനു ശേഷം ചെറിയ തുളയുള്ള എന്തെങ്കിലും ഒരു ബോട്ടിലിലൂടെയോ മറ്റോ ഫ്രൈ പാനിലേക്ക് വീഴ്ത്താം.

വളരെ വേഗത്തിൽ പാകമായി കിട്ടുന്നതാണ് കുനാഫ ഡൗ. മുഴുവൻ ബാറ്റർ കൊണ്ടും കുനാഫ ഡൗ ഉണ്ടാക്കുക. എന്നിട്ട് നാലോ അഞ്ചോ മണിക്കൂർ കൃത്യമായി മൂടിവച്ച് വായുസഞ്ചാരം കടക്കാത്ത രൂപത്തിൽ ഫ്രിഡ്ജിൽ വെക്കുകയാണ് വേണ്ടത്. നാലോ അഞ്ചോ മണിക്കൂറിനു ശേഷം ഇതിലേക്ക് ഉരുക്കി വെച്ച ബട്ടർ ചേർക്കലാണ് അടുത്ത സ്റ്റെപ്. എല്ലാഭാഗത്തും നെയ്യ് എത്തുന്ന രൂപത്തിൽ ആവശ്യമുള്ള നെയ്യ് ഉപയോഗിക്കാം. കൈ ഉപയോഗിച്ച് കട്ടിയില്ലാത്ത രൂപത്തിലാണ് നെയ് എല്ലാഭാഗത്തും എത്തിക്കേണ്ടത്. കുനാഫയുടെ ഫില്ലിംഗ് തയ്യാറാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.. Mozzarella cheese 300gm Fresh cream 4 table spoon പൊടിച്ച പഞ്ചസാര 2 table spoon ഇവയെല്ലാം നന്നായി മിക്സ്‌ ചെയ്യണം.

ചീസ് മാത്രമായി ഉപയോഗിക്കാം പക്ഷെ fresh cream ചേർത്താൽ നല്ല രുചിയാണ് അതുകൊണ്ടാണ് അത് ചേർക്കാനായി പറഞ്ഞത്. ഇനി ബേക്കിംഗ് സമയമാണ്. ഓവനിൽ വെച്ച് ചെയ്യുന്നത് എളുപ്പമാണ് ഗ്യാസിൽ വെച്ചും ചെയ്യാം. ബേക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ ആദ്യം ഡൗ അതിന്റെ മുകളിൽ ആയി പിന്നെ ഫില്ലിങ് പരത്തുകയാണ് വേണ്ടത്. 150 ഡിഗ്രിയിൽ 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ മാത്രം മതി ഓവനിൽ വെക്കുകയാണെങ്കിൽ kunafa റെഡി ആവാൻ. ഈ സമയം കൊണ്ട് ഷുഗർ സിറപ്പ് തയ്യാറാക്കാം.

പഞ്ചസാര ഒരു കപ്പ് ഏലക്ക നാല് എണ്ണം നാരങ്ങാനീര് രണ്ട് സ്പൂൺ വെള്ളം അര കപ്പ് ഇവയെല്ലാം കൂടെ ഒരു പാനിലേക്ക് ഒഴിച്ച് ചൂടാക്കുക യാണ് വേണ്ടത്. തിളച്ച് നന്നായി തിളച്ചു വന്നതിനെ അരിച്ചെടുത്താൽ ഷുഗർ ചിറപ്പ് റെഡിയായി. ഈ സമയം കൊണ്ട് കുനാഫ ഓവനിൽ നന്നായി പാകം ആയിട്ടുണ്ടാകും.

അത് പാത്രത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. ഇതിലേക്ക് ചൂട് കൂടെ ആവശ്യാനുസരണം ഷുഗർ ചിറപ്പ് ചേർത്ത് കൊടുക്കുകയാണ് ഇനി വേണ്ടത്. അവനവന്റെ മധുരത്തിന് അനുസരിച്ച് ശുഗർ സിറപ്പ് ചേർക്കാം. ചൂടോടെ ആണ് കുനാഫ കഴിക്കാൻ ഏറ്റവും രുചികരം. ഇതിന് ഭംഗിക്ക് വേണ്ടി വേണമെങ്കിൽ പിസ്ത പൊടിച്ചു മുകളിൽ വിതറാം.

Be the first to comment

Leave a Reply

Your email address will not be published.


*