അബ്ദുൽ കലാം മുസ്ലിയാർക്ക് സഹായ ഹസ്തമായി ഫിറോസ് കുന്നുംപറമ്പിൽ…

മ​ല​പ്പു​റം -​ പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ
മ​ക്ക​ര​പ്പ​റ​മ്പ്​ നാ​റാ​ണ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ന്​
സ​മീ​പം താ​ടി​യും ത​ല​പ്പാ​വും അ​ൽ​പം ക​പ്പ​യു​മാ​യി എ. ​അ​ബ്​​ദു​ൽ ക​ലാം മു​സ്​​ലി​യാ​രെ കാണാൻ തുടങ്ങിയിട്ട് മൂന്ന് നാല് ദിവസങ്ങൾ ആയി. കൊറോണയും ലോക്ക് ഡൗൺ കാരണം പള്ളികൾ അടച്ചു പൂട്ടുകയും മദ്രസ സ്ഥാപനങ്ങൾ തുറക്കാതിരിക്കുക യും ചെയ്യുന്ന ഈ സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തിയതാണ് ഈ തെരുവ് കച്ചവടം.

അബ്ദുൽ കലാം മുസ്ലിയാരുടെ ഈ തെരുവ് കച്ചവടത്തിന് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിൽ യാത്രാമധ്യേ യാദൃശ്ചികമായി കണ്ടു മുട്ടിയതാണ് അബ്ദുൽകലാം മുസ്ലിയാരെ. ദൈവനിശ്ചയം ആയിരിക്കും.

യാത്രാമധ്യേ മക്കരപ്പറമ്പിൽ വെച്ച് അദ്ദേഹത്തെ കാണാൻ ഇടയാവുകയാണ് ഫിറോസ് കുന്നംപറമ്പിൽ. യാത്ര നിർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ അപ്പോഴാണ് സഹായത്തിന് കരം എത്തുന്നത്. ഫിറോസ് കുന്നുംപറമ്പിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുസ്ലിയാരെ സഹായിക്കാമെന്ന് ഏറ്റത് അറിയിക്കുകയും ചെയ്തു.

തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ച വാക്കുകൾ ഇങ്ങനെ:


അബ്ദുൾ കലാം മുസ്ലിയാരെ ഇന്ന് മലപ്പുറം മക്കരപ്പറമ്പയിൽ വച്ച് കണ്ടു മുട്ടി അദ്ദേഹത്തിന്റെ കുടുംബത്തെ,ജീവിത സഹാചര്യങ്ങളെക്കുറിച്ച് എല്ലാം സംസാരിച്ചു എന്ത് ആവശ്യമുണ്ടെങ്കിലും ചെയ്ത് തരാമെന്ന് അറിയിച്ചിട്ടുണ്ട്……

ഫിറോസ് കുന്നുംപറമ്പിൽ ഇങ്ങനെ ഒരു പോസ്റ്റ് തന്റെ അക്കൗണ്ടിലൂടെ പങ്കു വെച്ചതിനു ശേഷം ഇക്കാര്യം ലോകത്താകെ അറിഞ്ഞിരിക്കുകയാണ്.
ഒരുപാട് കമന്റുകൾ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. യാദൃശ്ചികമായി യാത്രാമധ്യേ ഇങ്ങനെ ഒരു സഹായം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് അഭിനന്ദനങ്ങളും അദ്ദേഹത്തിന് വരുന്നുണ്ട്.

എത്ര പ്രതിസന്ധി ഉണ്ടെങ്കിലും പതറാതെ മുന്നോട്ട് ജീവിതം കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെയും അദ്ധ്വാനിച്ച് ജീവിക്കാൻ കാണിച്ച് മനസ്ഥിതിയും ആണ് പലരും കമന്റുകൾ ഇലൂടെ അഭിനന്ദനങ്ങൾ അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത്. പത്തു വർഷത്തോളമായി മദ്രസ അധ്യാപനവും പള്ളിയിലും ഖത്തീബ് ജോലിയും ആയിരുന്നയാൾ ഇങ്ങനെ ഒരു തെരുവ് കച്ചവടം രീതിയിലേക്ക് വന്നതിൽ സങ്കടപ്പെടുന്ന വരും കുറവല്ല.

“സ്വയം പര്യാപ്തത അഭിമാനികളുടെ പ്രത്യയശാസ്ത്രമാണ്. ആരെയും ആശ്രയിക്കാതെ അഭിമാനപൂർവ്വം ജീവിക്കുക എന്ന ഈ മദ്രസ്സാധ്യാപകന്റെ ആർജ്ജവുമുള്ള തീരുമാനത്തിന് ബിഗ് സല്യൂട്ട്. ഒപ്പം തന്നെ നാം സ്വയം ഓർക്കേണ്ട,നമ്മുടെ പരിഗണനയിൽ ഒരിക്കലും നമ്മൾ മറക്കാതിരിക്കേണ്ട പേരാണ് മദ്രസ്സാധ്യപകർ” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

അഭിമാനബോധത്തോടെ ജീവിക്കുന്ന ഇദ്ദേഹത്തെപോലെയുള്ള ഉസ്താദുമാരാണ് യഥാർത്ഥ നായകന്മാർ. അധ്വാനിച്ചു ജീവിക്കാൻ അദ്ദേഹം കാണിച്ച സന്നദ്ധത അള്ളാഹു കാണാതിരിക്കില്ല എന്നാ ആത്മബോധത്തെയും ആത്മവിശ്വാസത്തെയും വാക്കുകൾ കുറിച്ചവരും കൂട്ടത്തിലുണ്ട്.

ഇത് അദ്ദേഹം നിലകൊള്ളുന്ന മതത്തിന്റെ ചട്ടക്കൂടിന് അനുസരിച്ചുള്ള ജീവിത രീതിയുടെ ഭാഗമാണ് എന്ന നന്മയെ പുകഴ്ത്തിയ കമന്റുകൾ കാണാം. ഏതു ജോലി ചെയ്യുന്നു എന്നതിൽ അല്ല അധ്വാനിച്ച് മക്കളെ പോറ്റാൻ അദ്ദേഹം എടുത്ത തീരുമാനത്തിന് അഭിനന്ദിക്കുന്ന വരാണ് പലരും.

“കാശ് കൊടുത്ത് സഹായിക്കുന്നതിലും നല്ലത് അദ്ദേഹത്തിന് ഇത്പോലെ ഉപജീവനത്തിനുള്ള എന്തെങ്കിലും സൗകര്യം ഒരുക്കിക്കൊടുക്കുക.
ഇസ്ലാമികചരിത്രത്തില്‍ ഇതൊന്നും ഒരു പുതുമയുള്ള കാര്യമല്ല. പൗരോഹിത്യമാണ് പണ്ഡിതന്‍മാര്‍ക്ക് ഇതെല്ലാം തിണ്ടാപ്പാട് അകലെയാണെന്നുള്ള ബോധം സമുദായത്തില്‍ സൃഷ്ടിച്ചെടുത്തത്.”

‘പ്രവാചക കാലം മുതല്‍ തന്നെ സ്വഹാബത്തടക്കം സ്വന്തം ഉപജീവനം നടത്തിയിരുന്നത് സ്വന്തമായി അധ്വാനിച്ച് തന്നെയായിരുന്നു. വസ്ത്ര വ്യാപാരവും കന്നു കാലിമേയ്ക്കലും ചെരുപ്പ് തുന്നല്‍ വരെ അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങളായിരുന്നു.
വിയര്‍പ്പിന്റെ മണമുള്ള ഭക്ഷണമാണ് ഏറ്റവും നല്ല ഭക്ഷണം എന്നത് പ്രവാചകവചനമാണ്” എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

അബ്ദുൽ കലാം മുസ്ലിയാരുടെ വിഷയം അറിഞ്ഞവർ എല്ലാം സഹായ ഹസ്തവുമായി മുന്നിട്ട് ഇറങ്ങുന്നുണ്ട്. വാടക വീട്ടിൽ താമസിക്കുന്ന മുസ്ലിയാർക്ക് സ്ഥലം ശരിയാക്കി നൽകാമെന്ന് ഒരു സഹോദരൻ ഏറ്റിട്ടുണ്ട്. സഹായിച്ചവർക്കും അഭിനന്ദനങ്ങളും പ്രാർത്ഥനകളും ആണ് കമന്റുകൾ ധാരാളം.

Be the first to comment

Leave a Reply

Your email address will not be published.


*