രുചിയൂറും നാടൻ ഇലയട | ഇലയപ്പം | എങ്ങനെ ഉണ്ടാകാം

ഇലയട

ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലാണ് പണ്ട്, അട നമ്മുടെ അടുക്കളയില്‍ പ്രത്യേക സ്ഥാനം പിടിയ്ക്കുന്നത്. ഇത്തരം വിശിഷ്ട ഘട്ടങ്ങളിൽ മറ്റു മധുരപലഹാരങ്ങൾ നിന്ന് പ്രത്യേകസ്ഥാനം ഇലയട ക്ക് പഴമക്കാർ കൊടുത്തു വന്നിട്ടുണ്ട്.

എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഇതിന്റെ ചേരുവകളും തയ്യാറാക്കുന്ന രൂപവും നമുക്കൊന്നു പഠിക്കാം..

അരിപ്പൊടി- അരക്കിലോ
നെയ്യ്- 2 സ്പൂണ്‍
ചുക്കു പൊടി- ഒരു ടീസ്പൂണ്‍
വാഴയില- അട പൊതിയാന്‍ പാകത്തിന്

വെള്ളമൊഴിച്ച് ശര്‍ക്കര ഉരുക്കിയെടുക്കുക. ഉരുക്കിയ ശര്‍ക്കര ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് ചെറുതായി ചുരണ്ടിയെടുക്കാവുന്നതാണ്. ഇതിലേക്ക് നേന്ത്രപ്പഴവും തേങ്ങ ചിരകിയതും മിക്‌സ് ചെയ്യുക. അല്‍പസമയത്തിനു ശേഷം ഇതിലേക്ക് ചുക്കുപൊടിയും ഏലക്കപ്പൊടിയും ചേര്‍ത്ത് ഇളക്കുക.

ഇതിനുശേഷം, കഷ്ണങ്ങളായി കീറിയെടുത്ത വാഴയില ചെറുതായി വാട്ടിയെടുക്കുക. വാഴയില ക്ക് പകരം മറ്റു പല ഇലകളും പഴമക്കാർ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അരിപ്പൊടിയും നെയ്യും വെള്ളവും ഇഡ്ഡലിമാവിന്റെ പരുവത്തില്‍ കലക്കിയത് ഇലയില്‍ ഒഴിക്കുക. ഇലയില്‍ വെച്ചു തന്നെ ഇത് പരത്തിയെടുക്കുന്നതാണ് ഏറ്റവും നല്ലത്.

ഇനി ഇതിലേക്ക് ആദ്യം ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ട് മുകളിലായി വിതറണം. ശേഷം, ഇല പകുതിയ്ക്ക് വെച്ച് മടക്കി ഇഡ്ഡലി ചെമ്പിലോ കുക്കറിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം. വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന ഒരു രുചികരമായ വിഭവം ആണിത്.

Be the first to comment

Leave a Reply

Your email address will not be published.


*