അന്നതുകേട്ട് ഉപ്പ എന്നേക്കാള്‍ വിഷമിച്ചിട്ടുണ്ടാകും! വെളിപ്പെടുത്തലുമായി ഷിബ്‍ല

കക്ഷി അമ്മിണി പിള്ള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായിക ഫറ ശിബിലയെ പെട്ടെന്നൊന്നും ചലച്ചിത്ര ആരാധർക്ക് മറക്കാനാവില്ല. അത്ഭുതപ്പെടുത്തും വിധം വലിയൊരു മേക്ക് ഓവർ നടത്തി തരംഗമായ നായികയാണ് ഫറ. അഭിനയത്രി എന്നതിനപ്പുറം ഫറ മികവുറ്റ ഒരു അവതാരിക കൂടിയായിരുന്നു.

ചെറുപ്പകാലം മുതലേ ശരീര ഭാരം കൂടിയതിന്റെ പേരിൽ അവഗണകളും കുത്തു വാക്കുകളും കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് ഫറ ശിബ്‌ല ഇപ്പോൾ.

ഒരിക്കൽ ഫറ ഉപ്പയുടെ കൂടെ നാട്ടിലെ കടയിൽ പോയപ്പോഴുണ്ടായ അനുഭവമാണ് ഇതുവരെ അനുഭവിക്കേണ്ടി വന്നതിൽ ഏറ്റവും സങ്കടകരം എന്നാണ് ഫറ പറഞ്ഞു തുടങ്ങുന്നത്. മലപ്പുറം ആണ് ഫറയുടെ നാട്. “ഭാര്യയാണോ കൂടെയുള്ളതെന്ന് ഒരാൾ ഉപ്പയോട് ചോദിക്കുകയുണ്ടായി. അത് കേട്ട് ഞാൻ ഒന്നുമല്ലാതായി പോയി. അയാൾ എന്റെ ഉമ്മയെ ഇതുവരെ കാണാത്തൊരാൾ ആയിരിക്കാം. പക്ഷെ ഞാൻ അതുകേട്ട് മരവിച്ചു പോയി. എൻറെ ഉപ്പ എന്നേക്കാൾ അന്ന് വിഷമിച്ചു.”

ഇതുപോലെ ചെറുപ്പം മുതലേ ഒരുപാട് അനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണ് ഫറ പറയുന്നത്. എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്നൊക്കെ ചോദിച്ചു കളിയാക്കിയിരുന്നു പലരും. ചില വാക്കുകൾ വല്ലാതെ വിഷമിക്കും. ചിലതെല്ലാം ചിരിച്ചു തള്ളും എന്നാണ് ഫറ പറഞ്ഞു വെക്കുന്നത്. തടിയെ കുറിച്ചോ നിറത്തെ കുറിച്ചോ പറഞ്ഞ് ആരും ആരെയും വിഷമിപ്പിക്കാൻ പാടില്ല എന്നും ഫറ പറയുന്നു.

കക്ഷി അമ്മിണിപിള്ളയുടെ ട്രയ്ലർ കണ്ട പലർക്കും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. ആ സിനിമയിൽ പറയുന്നത് വിവാഹത്തിന് ശേഷം തടി കൂടിയത്തിന്റെ പേരിൽ ഒരു പെണ്കുട്ടി അനുഭവിക്കുന്ന വിഷമങ്ങളാണ്. കളിയാക്കലുകളും പരിഹാസങ്ങളുമെല്ലാം കേൾക്കുന്നവരെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കണം എന്നുമാണ് ഫറ പറയുന്നത്.

2019 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ യുവ താരം ആസിഫ് അലി നായകനായ സിനിമയാണ് കക്ഷി അമ്മിണിപ്പിളള. മെലിഞ്ഞ നായികമാരിൽ നിന്നും വ്യത്യസ്തമായി തടിയുള്ള നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ സിനിമ കൂടിയാണ് കക്ഷി അമ്മിണിപ്പിള്ള. ഈ സിനിമയിൽ നായിക വേഷമാണ് ഫറക്ക് അരങ്ങേറ്റത്തിന് തന്നെ ലഭിച്ചത്.

അല്പം തടി വെക്കുമ്പോഴേക്ക് ആത്മ വിശ്വാസം ചോർന്നു പോയി ജീവിതത്തിൽ പരാജയപ്പെട്ട പ്രതീതി വരുന്ന ഇക്കാലത്ത് യാതൊരു വിധ കോംപ്ലെക്സുകളും ഇല്ലാതെ നിശ്ചയ ദർഢ്യത്തോടെ നിലയിരുറപ്പിക്കുന്ന കാന്തി എന്ന കഥ പത്രമായിരുന്നു ഫറ കക്ഷി അമ്മിനിപ്പിള്ളയിൽ അവതരിപ്പിച്ചത്. ഈ കഥ അത്രമാവൻ വേണ്ടി ഒരുപാട് ആത്മാർപ്പണം ചെയ്ത നടിയാണ് ഫറ.

സിനിമയുടെ ഓഡിഷന് വരുന്ന സമയത്ത് ഫറയുടെ ശരീര ഭാരം 68 kg ആയിരുന്നു. എന്നിട്ടും ഡയറക്ടർ ആവശ്യപ്പെട്ടത് 20കിലോ കൂടി കൂട്ടണം എന്നാണ്. പറഞ്ഞ പോയന്റിലേക്ക് എത്താൻ ഫറക്ക് ആറു മാസത്തെ സമയം വേണ്ടി വന്നു. അന്ന് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരുന്നു. സിനിമയുടേതായി വന്ന എല്ല പോസ്റ്ററുകളും ഫറയുടെ ചിത്രം ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*