ഓണം സ്പെഷ്യൽ അടപ്രഥമൻ

ഓണക്കാലം അല്ലേ വരുന്നത് അത്തം കഴിഞ്ഞു അത്തം പത്തിന് തിരുവോണം നാളിൽ അടപ്രഥമൻ ഉണ്ടാക്കണ്ടേ…ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് അട പ്രഥമന്‍. കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ് അട പ്രഥമന്‍. പായസം കളുടെ കൂട്ടത്തിൽ അടപ്രഥമൻ സ്ഥാനം വലുതാണ്. പേരുപോലെ തന്നെ പ്രഥമ സ്ഥാനത്താണ് അടപ്രഥമൻ.

ചേരുവകള്‍

അരി അട- അര കപ്പ് ശര്‍ക്കര പാനിയാക്കിയത്- ഒന്നേകാല്‍ കപ്പ് തേങ്ങാപ്പാല്‍- ഒന്നേകാല്‍ കപ്പ്(കട്ടിയില്ലാത്തത്) തേങ്ങാപ്പാല്‍- ഒന്നേകാല്‍ കപ്പ്(കട്ടിയുള്ളത്) തേങ്ങാക്കൊത്ത്- രണ്ട് ടേബിള്‍സ്‌പൂണ്‍ കശുവണ്ടി പരിപ്പ്- രണ്ട് ടേബിള്‍സ്‌പൂണ്‍ ഉണക്കമുന്തിരി- 2-3 ടീ സ്‌പൂണ്‍ ഏലയ്‌ക്കാപ്പൊടി- കാല്‍ ടീ സ്‌പൂണ്‍ നെയ്യ്- രണ്ടു ടേബിള്‍സ്‌പൂണ്‍തയ്യാറാക്കുന്നവിധംആദ്യമായി അരി അട ചൂടാക്കിയ വെള്ളത്തിലേക്ക് ഇടുക. കുറച്ചുനേരം ചൂടാക്കിയശേഷം തീ ഓഫാക്കി അരമണിക്കൂറോളം അട വെള്ളത്തില്‍ തന്നെ ഇടുക. അതിനുശേഷം പച്ചവെള്ളത്തില്‍ അട നന്നായി കഴുകി എടുക്കുക. അതിന്റെ പശപ്പ് മാറുന്നതുവരെ കഴുകണം.

വെള്ളമൂറ്റി അട ഒരു പാത്രത്തിലാക്കി സൂക്ഷിക്കുക.ശര്‍ക്കര പാനി അര കപ്പ് വെള്ളത്തിലിട്ട് ചൂടാക്കുക. അത് നല്ല കടും നിറമാകുന്നതുവരെ ചൂടാക്കണം. കരടുകള്‍ മാറ്റി ശര്‍ക്കര പാനി ചൂടാക്കിയത് മറ്റൊരു പത്രത്തിലാക്കി മാറ്റിവെക്കുക. അട വെന്ത് പാകമായ അതിനു ശേഷമാണ് നമ്മൾ ശർക്കരപ്പാനി ഒഴിച്ചു ചേർക്കുന്നത്.

ഒരു ഫ്രൈയിംഗ് പാനില്‍ രണ്ട് ടീസ്‌പൂണ്‍ നെയ്യ് എടുത്ത് ചൂടാക്കുക. അതിലേക്ക് കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, എന്നിവ ഇട്ട് വറുത്തെടുക്കുക. മുരിയുന്ന പരുവമാകുമ്പോള്‍ തീ കുറച്ച് വേവിച്ചശേഷം ഇറക്കി ഒരു പാത്രത്തില്‍ മാറ്റി വെക്കാം ഇത് ഗാർണിഷ് ചെയ്യാനുള്ളതാണ്.ഇതേ ഫ്രൈയിംഗ് പാനില്‍ കുറച്ച് നെയ്യ് എടുത്ത് ചൂടാക്കി, അതിലേക്ക് അരി അട ഇട്ടു ഇളക്കി വേവിക്കുക. ചെറിയ തീയില്‍ അഞ്ചുമിനിട്ടോളം ഇളക്കി വേവിക്കണം. ഇതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് ഇളംതീയില്‍ ചൂടാക്കുക.

ഇത് കുറുകിവരുമ്പോള്‍ അതിലേക്ക് ഒന്നേകാല്‍ കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ ഒഴിക്കുക. ഇത് ഏകദേശം നന്നായി കുറുകി വരുമ്പോള്‍, ഒന്നേകാല്‍ കപ്പ് കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിക്കുക. കട്ടി കൂടിയ പാലം ഒഴിച്ചതിനു ശേഷം ഒരിക്കലും തീ ഓഫാക്കാൻ മറക്കരുത്.

ശേഷം നമ്മൾ നേരത്തെ വറുത്തുവെച്ച കശുവണ്ടി മറ്റു ഗാർണിഷ് ചെയ്യാനുള്ള പദാർഥങ്ങൾ ചേർത്ത് ഗാർണിഷ് ചെയ്ത് ചൂടോടെ കൊടുക്കാം. ഓണസദ്യക്ക് പത്തോളം വിഭവങ്ങൾ ഉണ്ടായിട്ടും അടുക്കളയിൽ അല്ലെങ്കിൽ ഓണസദ്യ പൂർണമാകുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*