പഞ്ചസാരക്ക് പകരം ഉപ്പിട്ട ചായ. ആദ്യം ഛർദ്ദിക്കാൻ തോന്നിയെങ്കിലും ഞാൻ അത് സാവധാനം കുടിച്ചു തീർത്തു.

നാസർ ബന്ധു തന്റെ തൂലിക കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ആളാണ് സമൂഹമാധ്യമങ്ങളിൽ നാസർ ബന്ധുവിനെ എഴുത്തുകളും വാക്കുകൾക്കും ഒരുപാട് ആരാധകരാണ് എല്ലാം ജീവിതത്തിൽ നടക്കുന്ന നിഖില കാര്യങ്ങളിലും സമൂഹത്തിന്റെ വശം മനസ്സിലാക്കിത്തരുന്ന എഴുത്തുകൾ ആണ് അദ്ദേഹത്തിന്റെ ഓരോ എഴുത്തും.

സഞ്ചാര പ്രിയൻ ആണ് ഞാൻ സർ ബന്ധു അദ്ദേഹം ചെയ്ത സഞ്ചാരങ്ങൾ എല്ലാം പേന പകർത്തിയിട്ടുണ്ട്. വായിച്ചിരിക്കാൻ രസമുള്ള രീതിയിലും ശൈലിയിലും ആണ് അദ്ദേഹത്തിന്റെ ഓരോ എഴുത്തുകളും. ഒരു ഇരിപ്പിൽ തന്നെ വായിച്ചിരുന്നു പോകും. അത്രത്തോളം ആകർഷണീയമാണ് വാക്കുകൾക്ക്. സഞ്ചാരപ്രിയം ആണ് ചായ പ്രിയ ത്തിലേക്ക് കൊണ്ടെത്തിക്കുന്നത് എന്ന് തന്നെയാണ് തന്റെ ചായ ഇഷ്ടത്തിന് കുറിച്ച് അദ്ദേഹം തന്നെ പറയുന്നത്. ഇപ്പോൾ ചായ കുടിക്കാൻ മാത്രമല്ല പുതിയ തരം ചായകൾ അന്വേഷിക്കുന്നതിൽ ആണ് തന്റെ ഇഷ്ടം എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് അദ്ദേഹത്തിന്റെ പുതിയ ഉപ്പിട്ട ചായയും ഇറച്ചി പൊടിച്ച ചായയും ആണ്. ഒരുപാട് ചായകൾ നമ്മൾ കേട്ടിട്ടുണ്ട്.

ഈ ഡിസംബർ 15 ലോക ചായ ദിനത്തിന് അന്ന് കട്ടൻചായ മുതൽ ബട്ടർ ചായ വരെയും അതുകഴിഞ്ഞ് ചിരട്ട ചായ വരെയും ഒക്കെയായി ചായയുടെ വെറൈറ്റികൾ ഒരുപാട് കേട്ടവരും കുടിച്ച് വരും പരീക്ഷിച്ചവരും ആണ് നമ്മൾ. പക്ഷേ നാസർ ബന്ധുവിനെ ഇപ്പോൾ പങ്കുവെക്കുന്ന ചായ ഇതിൽ ഒന്നും വരില്ല ഉപ്പിട്ട ചായയും ഇറച്ചി പൊടിച്ചിട്ട് ചായയും നമ്മൾ കേൾക്കുന്നത് തന്നെ ആദ്യമായാണ്. ചായ ഉണ്ടാക്കി ഉണ്ടാക്കുന്നതിൽ പങ്കാളിയായ ഇഞ്ചി ചായ ഉണ്ടാക്കുന്ന ചിത്രവും അദ്ദേഹം ഈ പോസ്റ്റിന് കൂടെ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നവർക്ക് അറിയാം ഓരോ ചായയുടെ വിശേഷങ്ങളും ഇടയ്ക്കിടെ ചായയുടെ പുതിയ വിശേഷങ്ങളുമായി അദ്ദേഹം ആകർഷണീയമായ എഴുത്തുകൾ പങ്കുവെച്ചിട്ടുണ്ട്.

നാസർ ബന്ധു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച് പുതിയ ചായ വിശേഷങ്ങൾ ഇങ്ങനെ:

ഉപ്പിട്ട ചായയും മറ്റു വിശേഷങ്ങളും പല നാടുകളിലെ ജീവിതത്തിനിടയിൽ അറിയാതെ വന്നു ചേർന്നൊരു ശീലമാണ് ചായകുടി. ചായകടയിൽ പോയിരുന്ന് ചായ കുടിച്ച് ആളുകളെ പരിചയപ്പെടാനും പഠിക്കാനും അവിടെ കൂടുതൽ നേരം ചിലവഴിക്കണമായിരുന്നു. അതിനു വേണ്ടി ഒന്നിലധികം ചായ കുടിച്ച് അതൊരു ശീലമായി .

പരിചയക്കാരായ ചായക്കടക്കാരൊക്കെ ഒന്നിലധികം ചായ പറയാതെ തന്നെ തന്നു തുടങ്ങി. പതിയെ എപ്പോഴോ ചായയുടെ ചരിത്രം തിരയാനും പലതരം ചായകൾ കുടിക്കാനുള്ള അവസരങ്ങൾ കിട്ടുകയും ചെയ്തു. പിന്നെ എൻ്റെ ചായ കുടി അറിയാവുന്ന സുഹൃത്തുക്കളും പരിചയക്കാരും പറയാതെ തന്നെ പലതരം ചായപ്പൊടികൾ അയച്ചു തരാൻ തുടങ്ങി. പ്രിയ ചങ്ങാതി ക്രിസ്റ്റി പലതരം ചായകളുടെ വലിയൊരു പെട്ടി വിദേശത്തു നിന്നും അയച്ചു തന്നു ഒരിക്കൽ.പിന്നെ എത്രയോ പേർ …..

ഈയിടെ ഒരു ചങ്ങാതി അയച്ച ചായപ്പൊടിയുടെ വില കിലോയ്ക്ക് അഞ്ചക്ക സംഖ്യ ആയിരുന്നു. ഉപ്പിട്ട ചായ : ഹിമാചൽ പ്രദേശിലെ ബുദ്ധ സന്യാസിമാരുടെ ആശ്രമത്തിലെ ബുദ്ധ സന്യാസ പഠിതാക്കളുടെ കൂടെയുള്ള ജീവിതം ധാരാളം പുതിയ അനുഭവങ്ങൾ നൽകി. ആശ്രമത്തിലെ പ്രധാന ഭക്ഷണം കട്ടിയുള്ള ഒരു തരം റൊട്ടിയും ഉപ്പിട്ട ചായയും ആയിരുന്നു. ചിലപ്പോഴൊക്കെ വേവിക്കാത്തതും പകുതി വേവിച്ചതുമായ പേരറിയാത്ത ചച്ചക്കറികളും തിബത്തൻ, ചൈനീസ് ഭക്ഷണങ്ങളും ഉണ്ടായിരുന്നു .

ചില വിശേഷ അവസരങ്ങളിൽ ഗംഭീരമായ ഭക്ഷണങ്ങളും ഉണ്ടായിരുന്നു. എന്തായാലും സൂര്യൻ അസ്തമിച്ചതിന് ശേഷം അവിടെ ഭക്ഷണം ഉണ്ടായിരുന്നില്ല. വിശപ്പു തോന്നുന്ന രാത്രികളിൽ ആശ്രമത്തിന് പുറത്തു വന്ന് സമീപത്തുള്ള ഇറ്റാലിയൻ റെസ്സ്റ്റോറൻ്റിൽ നിന്ന് പിസ്സ കഴിച്ചിരുന്നു. അവിടെ കിട്ടുന്നതിൽ വില കുറഞ്ഞതും വയറു നിറയുന്നതുമായ ഭക്ഷണം അതായിരുന്നു.അവിടെ എത്തിയ ആദ്യ ദിവസങ്ങളിലൊന്നിൽ മഞ്ഞു നിറഞ്ഞ ഒരു പുലർച്ചയിൽ ആശ്രമത്തിലെ അടുക്കളയിൽ എത്തിയ ഞാൻ കണ്ടത് വലിയ പാത്രത്തിൽ ചൂടുപറക്കുന്ന ചായ ആണ്. സന്യാസിമാർ വന്ന് ഭംഗിയുള്ള കോപ്പകളിൽ ചായ പകർന്ന് മാറിയിരുന്ന് കുടിക്കുന്നു.

എനിക്ക് സന്തോഷമായി. ഞാൻ ചെന്ന് ചിത്രപ്പണികളുളള ഒരു കോപ്പയെടുത്ത് വലിയ പാത്രത്തിൽ നിന്ന് ചായ പകർന്നെടുത്തു.ഒരൊഴിഞ്ഞ മൂലയിൽ പോയി ഇരുന്ന്, ദൂരെയുള്ള പൈൻ മരങ്ങളേയും മഞ്ഞും നോക്കി ചായ ഊതി കോപ്പ ചുണ്ടോടടുപ്പിച്ചു.

പഞ്ചസാരക്ക് പകരം ഉപ്പിട്ട ചായ ആയിരുന്നു അത്. ആദ്യം ഛർദ്ദിക്കാൻ തോന്നിയെങ്കിലും ഞാൻ അത് സാവധാനം കുടിച്ചു തീർത്തു. എന്നെ സംബന്ധിച്ച് ചായ ബാക്കി വയ്ക്കുക എന്നത് വല്ലാത്തൊരു വേദനയാണ്.പാലിൽ തെയ്ല , നെയ്, ഉപ്പ് ഇവ ചേർത്തു ഉണ്ടാക്കുന്ന ചായ ആണ് അവിടെ ഉണ്ടായിരുന്നത്. ഉപ്പ് ചേർക്കുന്നത് തണുപ്പിനെ പ്രതിരോധിക്കാൻ നല്ലതാണ് എന്ന് പറയപ്പെടുന്നു .

ഉണങ്ങിയ മാംസം പൊടിച്ചു ചേർത്ത ചായയും അവിടെ ചിലയിടങ്ങളിൽ കിട്ടിയിരുന്നു.പതിയെ പതിയെ നെയ്യൊഴിച്ച , ഉപ്പിട്ട ആ ചായ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി.പിന്നെ എത്രയെത്ര ചായകളാണ് ഈ ജീവിതത്തിൽ രുചിച്ചു നോക്കിയത്. സാധാരണ ചായ, ഗ്രീൻ ടീ , യെല്ലോ ടീ, വൈറ്റ് ടീ , ഉലോംഗ് ടീ മുതൽ പുരാതന സംസ്കൃത ഗ്രന്ഥങ്ങളിൽ പറയുന്ന ചായകൾ വരെ ജീവിതത്തിൻ്റെ ഭാഗമായി.ഇപ്പൊ, കൂട്ടുകാരി പിങ്കിയുടെ വീട്ടിൽ ചെല്ലുമ്പോൾ പറയേണ്ട ആവശ്യമില്ല പല തരം ചായകളിലൊന്ന് കിട്ടും.

അവൾ മുറ്റത്തിറങ്ങി ചെമ്പരത്തി, ശംഖുപുഷ്പം , പേരയുടെ തളിരില അല്ലെങ്കിൽ തുളസിയില ഇതിലേതെങ്കിലും ഇത്തിരി നുളളിയെടുത്ത് അതുകൊണ്ട് ചായയുണ്ടാക്കിത്തരും. എൻ്റെ ചായപരീക്ഷണങ്ങളിലെ പങ്കാളികളിലൊരാളാണ് പിങ്കി .ബംഗാളിനെ സംബന്ധിച്ചാണെങ്കിൽ ടാഗോർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ പ്രിയപ്പെട്ട ബംഗാളികളൊക്കെ ചായ കുടിയൻമാരായിരുന്നു. സന്യാസികൾക്ക് നിഷിദ്ധമാണ് ചായ എന്ന ധാരണ തന്നെ തിരുത്തിക്കുറിച്ചു സ്വാമി വിവേകാനന്ദൻ. അങ്ങനെ എത്രയെത്ര ചായ കഥകൾ ആണ് ഈ ജീവിതത്തിൽ …ചിത്രത്തിൽ : ചായയുണ്ടാക്കുന്ന പിങ്കി.

Be the first to comment

Leave a Reply

Your email address will not be published.


*