ഉപ്പുഅടയും തേങ്ങാ ചമ്മന്തിയും

ഒരുപാട് വടകൾ രുചിച്ചു നോക്കിയവരാണ് നമ്മൾ. ഇതൊരു വെറൈറ്റി വടയാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഉപ്പു വട.

ആവശ്യമായ സാധനങ്ങൾ:

അരിപ്പൊടി – 1 കപ്പ്‌ (250 മില്ലിലിറ്റർ കപ്പ് ) തേങ്ങ – 1 ചെറിയ കപ്പ് വൻപയർ – 1 ചെറിയ കപ്പ് (വേവിച്ചത്) പച്ചമുളക് – 2 എണ്ണം കടുക് – 1/2 ടീസ്പൂൺ ഉഴുന്ന് – 1 ടേബിൾ സ്പൂൺ കായപ്പൊടി – 1/4 ടീസ്പൂൺ നല്ലെണ്ണ – 1.5 ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ് – ആവശ്യത്തിന് വെള്ളം – 2 കപ്പ്‌

തയാറാക്കുന്ന വിധം

അരിപ്പൊടി താഴ്ന്ന തീയിൽ വറത്ത് എടുക്കണം. വറുത്ത അറിപ്പൊടിയാണ് വട ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്. അതാണ് രുചികരമായ വട ഉണ്ടാക്കാൻ സഹായിക്കുന്നത്. ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, പച്ചമുളക് , കറിവേപ്പില എന്നിവ വറക്കുക. അതിലേക്ക് കായപ്പൊടി ഇട്ട് ഇളക്കുക. ശേഷം 2 കപ്പ് വെള്ളവും ഒഴിക്കുക.

വേവിച്ച വൻപയർ, തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. അതിലേക്ക് ആണ് വറുത്തു മാറ്റി വെച്ച അരിപ്പൊടി ഇട്ട് ഇളക്കി നന്നായി കുറുക്കി എടുക്കണം. വെള്ളം കൂടാതെ സൂക്ഷിക്കണം. വെള്ളം കൂടിയാൽ വട ഉണ്ടാക്കുന്നതിൽ കൃത്യമായ രൂപം കിട്ടാതെ ആകും. അത് ഇല്ലാതിരിക്കാൻ വേണ്ടിയാണ് വെള്ളം കൂടുതൽ ആവാതിരിക്കാൻ ശ്രധിക്കേണ്ടത്.

അരിപ്പൊടി നന്നായി കുറുക്കു നന്നായ് തണുത്ത ശേഷം ചെറിയ ഉരുളകളാക്കി ഒന്ന് ചെറുതായ് പരത്തി നടുക്ക് ഒരു ചെറിയ തുള ഇടുക. ഇഡ്ഡലി പാത്രത്തിൽ 15 മിനിറ്റ് ആവി കയറ്റി വേവിക്കുക. രുചികരമായ ഉപ്പ് വട റെഡി. തേങ്ങാ ചമ്മന്തിക്ക് ഒപ്പം ഇതു കിടുവാണ്.

Be the first to comment

Leave a Reply

Your email address will not be published.


*