അമ്പല ദർശനം കഴിഞ്ഞു മടങ്ങുന്ന പെൺകുട്ടി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

ബാലതാരമായി സിനിമയിൽ വന്ന് നീണ്ട 14 വർഷക്കാലം തിളങ്ങി നിന്ന താരമാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലാണ് നയൻ‌താര ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. അവിടം മുതൽ ഇന്നോളം അഭിനയിച്ച എല്ലാ വേഷങ്ങളും പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യമായ കഥാപാത്രങ്ങളായിരുന്നു.

ബാലതാരമായി സിനിമയിൽ വന്നവരൊക്കെ അധികം വൈകാതെ നായികയാവാൻ ഉണ്ട് അങ്ങനെ ഒരു അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും. അതിനോടനുബന്ധിച്ച് അതിനെ അനുകൂലമാകുന്ന രൂപത്തിലാണ് പുതിയ ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നതും. വളരെ മികച്ച അഭിപ്രായമാണ് ഓരോ ഫോട്ടോഷൂട്ടിന് നയൻതാരയും ലഭിക്കാറുള്ളത്. ആരാധകരോടും പ്രേക്ഷകരോടും ഒരുപോലെ ഇടപഴകുന്ന പ്രകൃത കാരിയാണ് നയൻതാര ഇതും നയൻതാരയുടെ പ്രേക്ഷകപ്രീതി വർധിപ്പിക്കുന്നതിൽ വലിയ ഒരു ഘടകമായി വർദ്ധിക്കുന്നുണ്ട്.

നാലു വയസ്സുള്ളപ്പോഴാണ് നയൻതാര സിനിമ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത് ഇപ്പോൾ 14 വർഷം കഴിഞ്ഞേ മധുര പതിനെട്ടിൽ ആണ് താരം. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും ഒരുപോലെ താൻ മികവു പുലർത്തുന്നു എന്ന് ഓരോ പരീക്ഷയിലും നയൻതാര തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

പ്ലസ് ടുവിന് ഉയർന്ന മാർക്കോടെ വിജയിച്ച നയൻ‌താര ഉപരിപഠനത്തിനുള്ള തയാറെടുപ്പിലാണ്. കുറച്ചു ദിവസങ്ങളിലായി അധികം സോഷ്യൽമീഡിയകളിൽ ഫോട്ടോസ് ഒന്നും പോസ്റ്റ് ചെയ്യാതെ ഇരിക്കുകയായിരുന്നു നയൻതാര ചക്രവർത്തി അതുകൊണ്ടുതന്നെ ഓണാഘോഷവുമായി ബന്ധപ്പെട്ട നല്ലൊരു കിടിലൻ ഫോട്ടോ ഷൂട്ട് പ്രതീക്ഷിച്ചു തന്നെയായിരുന്നു ആരാധകർ കഴിച്ചു കൂട്ടിയിരുന്നത്. ആ പ്രതീക്ഷ നയൻതാര ചക്രവർത്തി തെറ്റിച്ചില്ല. അമ്പല ദർശനം കഴിഞ്ഞു വരുന്ന ഒരു പെൺകുട്ടിയെ പോലെയാണ് പുതിയ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.

ഐശ്വര്യപൂർണ്ണമായ ഒരു ഫോട്ടോയാണ് എന്നാണ് എല്ലാവരും പറയുന്നത് പൊതുവേയുള്ള അഭിപ്രായം അങ്ങനെയാണ് മുഖത്തുള്ള ഐശ്വര്യം വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.പ്രൊഫഷണൽ/സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനുലാൽ എടുത്ത ചിത്രങ്ങളാണ് നയൻ‌താര പോസ്റ്റ് ചെയ്തിരിക്കുന്നത്.

നീല ബ്ലൗസും കസവ് മുണ്ടും കസവിന്റെ നേരിയതും ഇട്ടുകൊണ്ടുള്ള നയൻ‌താര ചിത്രങ്ങൾ ആരെയും ആകർഷിക്കും. അതിമനോഹരമായ ഒരു തനി നാടൻ പെൺകുട്ടിയുടെ ഐശ്വര്യപൂർണ്ണമായ ഭാവമാണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*