പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ പുതിയ ചിത്രവുമായി വീണ്ടും.. നായകൻ ഫഹദ് ഫാസിൽ

അഞ്ചു വർഷത്തിനു ശേഷം ഒരു ചിത്രം കൂടി അൽഫോൻസ് പുത്രന്റെ പുറത്തിറങ്ങുന്നു… ഫഹദ് ഫാസില്‍ നായകന്‍

അൽഫോൻസ് പുത്രൻ മലയാളചലച്ചിത്രരംഗത്ത് വെറും രണ്ട് ചിത്രങ്ങളാണ് പുറത്തിറക്കിയത് പക്ഷേ അവർ രണ്ടു മലയാളി മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല. നേരവും പ്രേമവും

എങ്ങനെ മറക്കാനാണ്. ഇപ്പോഴത്തെ ഇറക്കി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന സിനിമയുടെ പേര് പാട്ട്. പ്രേമം പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷമാണ് അൽഫോൻസ് പുത്രൻ പുതിയ ഒരു സിനിമ പുറത്തിറക്കുന്ന അതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. യു ജി എം എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സക്കറിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും ഫഹദ് ഫാസിൽ ആയിരിക്കും നായകനെന്നും പാട്ട് എന്നാണ് സിനിമ കൊടുക്കാൻ ഉദ്ദേശിക്കുന്ന പേര് എന്നും അൽഫോൺസ് പറയുന്നു.

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിപ്പിലാണ് ഇപ്പോൾ. ചിത്രത്തിന്റെ സംഗീതസംവിധാനവും താൻ തന്നെ നിർവഹിക്കുമെന്നും അൽഫോൺസ് പറയുന്നു. മറ്റു വിവരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവിടും എന്ന് കൂടെ അൽഫോൻസ് പറഞ്ഞുവെച്ചു. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അൽഫോൺസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങളേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും പ്രേക്ഷകർക്കിടയിൽ അനുഭവം അൽഫോൺസ് പുത്രൻ നാമം ലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞു കാരണം അത്രത്തോളം മികവുറ്റ ചിത്രങ്ങളായിരുന്നു അവ രണ്ടും പ്രേമം ഇപ്പോഴും ഹിറ്റാണ് എന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

അദ്ദേഹം പങ്കുവെച്ചതിന് ഇങ്ങനെ:

എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।

വളരെയധികം കാത്തിരിപ്പും പ്രതീക്ഷയും ഉളവാക്കുന്ന രൂപത്തിലാണ് പ്രതികരണങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് സമൂഹമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.

“ഒരു മലയാള സംവിധായകന്റെ പുതിയ സിനിമയ്ക്കു വേണ്ടി ഇത്രകണ്ട് കാത്തിരുന്നിട്ടില്ല..All the best” എന്നാണ് ഒരു കമന്റ്

മറ്റൊരു രസകരവും ചിന്തിപ്പിക്കുന്നതും ആയ ഒരു കമന്റ് ഇങ്ങനെ:

“മലയാളികൾ ആഘോഷിച്ച ഒരു പ്രേമ കോലാഹലത്തിന്റെ അലയൊലികൾക്കിടയിൽ നാട്ടിൽ നിന്ന് ഒളിച്ചോടിപ്പോയ എന്റെ അൽഫോൻസ് എന്ന മകൻ താലി കെട്ടും കഴിഞ്ഞു കുട്ടികൾ ആയതിനു ശേഷം ഫഹദ് എന്ന പാട്ടുകാരനെയും കൂട്ടി വീട്ടിലേക്കു തിരിച്ചു വന്നിരിക്കുന്നു .മകനെ തിരിച്ചു കിട്ടിയ സന്തോഷം നിങ്ങളുമായി ഞാൻ പങ്കു വെക്കുന്നു മകൻ തിരിച്ചു വരാൻ പ്രാർത്ഥിച്ച എല്ലാവരോടും നന്ദി എന്ന് അച്ഛൻ ….. മലയാള സിനിമ

“”പുതുമകൾ ഒന്നും ഇല്ലാന്നുള്ള ക്യാപ്‌ഷൻ വേണം….എന്നിട്ട് പടം വളരെ സിംമ്പിളായി വല്ല നൂറോ ഇരുനൂറോ കോടി വാരണം….. അതിലാണ് നിങ്ങടെ പഞ്ച്'”

ഇതുവരെ ഇറക്കിയ നേരം പ്രേമം എന്നീ സിനിമകളുടെ വിജയത്തെ മുൻനിർത്തിയാണ് ഇങ്ങനെ ഒരു കമന്റ് ഒരാൾ രേഖപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങൾ മുഴുവനും വലിയ ആരവത്തിലാണ്. പ്രേക്ഷകർ അളവില്ലാത്ത കാത്തിരിപ്പിലും.

Be the first to comment

Leave a Reply

Your email address will not be published.


*