ഇതൊരു ഒന്നൊന്നര ചോറാട്ടോ, വളരെ എളുപ്പം /കുഴിയും കുക്കറും വേണ്ട/സൂപ്പർ ടേസ്റ്റ്.. Chicken Mandi

ചേരുവകൾ :

അരി 1kg ചിക്കൻ 1kg ഓയിൽ 1/2cup കുരുമുളക് പൊടി 1/2tsp മന്തി മസാല 1 1/2tsp ഉപ്പ് ആവശ്യത്തിന് ചെറിയ ജീരകം 1tsp കുരുമുളക് 1tsp ഗ്രാമ്പൂ, ഏലക്ക, പട്ട വളരെ കുറച്ച് മാഗ്ഗി ക്യൂബ് 3എണ്ണം

തയ്യാറാക്കുന്ന വിധം :

എന്തു പാത്രത്തിൽ ആണോ ചിക്കൻ മന്തി തയ്യാറാക്കുന്നത് ആ പാത്രത്തിന് അടിഭാഗത്ത് ചിക്കൻ കഷണങ്ങൾ പരത്തി വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒന്നിനുമുകളിൽ ഒന്ന് വരാത്ത രൂപത്തിൽ ആവശ്യത്തിന് വലിപ്പമുള്ള പാത്രം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ശേഷം മസാലകളും മറ്റും ഉപയോഗിക്കുന്നതിനു മുമ്പ് ഒരു തീർക്കുക അല്ലെങ്കിൽ ഒരു കത്തി ഉപയോഗിച്ച് ചിക്കൻ എല്ലാ കഷണങ്ങളുടെ മേലും ഒരു മൂന്നോ നാലോ ഡോട്ട്ട്ടുകൊടുക്കുകയാണ് ആദ്യം വേണ്ടത്. മസാലകൾ കൃത്യമായി ചിക്കൻ ഇലേക്ക് പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം കുരുമുളക് പൊടിയും ചെറിയ ജീരകം ചതച്ചതും മന്തി മസാലയും ചിക്കൻ മാഗി ക്യൂബും ചിക്കൻ കഷണങ്ങൾ ക്കു മുകളിലായി വിതറുക പിന്നീട് ഒരു മുക്കാൽകപ്പ് ഓളം സൺഫ്ലവർ ഓയിൽ ഒഴിക്കുക. ശേഷം കൈ കൊണ്ട് തന്നെ ഇത് മുഴുവനായി ഒന്നു മിക്സ് ചെയ്തു കൊടുക്കുകയാണ് വേണ്ടത്. സാധാരണ ചിക്കൻ മന്തി മസാല തയ്യാറാക്കുമ്പോൾ ഉപയോഗിക്കാത്തതാണ് ക്യാപ്സിക്കവും മല്ലിയിലയും പൊതീന ഇലയും.

പക്ഷേ അവ ചെറുതാക്കി അരിഞ്ഞ് വളരെ അല്പം ഉപയോഗിച്ച് ഉപയോഗിച്ചാൽ നല്ല രുചിയാണ് അത് ചെറുതാക്കി അരിഞ്ഞ് അതുകൊണ്ട് തന്നെ ചിക്കൻ വേവുമ്പോഴേക്കും ഇത് ഉടഞ്ഞ കലങ്ങും. ഇത് നന്നായി എല്ലാം മിസ്സ് ചെയ്തു രണ്ടു മണിക്കൂറോളം റസ്റ്റ് ചെയ്യാൻ വെക്കുകയാണ് വേണ്ടത്. ഫ്രിഡ്ജിനുള്ളിൽ ആണ് റെസ്റ്റ് ചെയ്യാൻ വെക്കുന്നത് എങ്കിൽ അത്യുത്തമമാണ്. ഈ സമയത്ത് തന്നെ ചോറ്ഉണ്ടാക്കുന്ന അരിയും കുതിർക്കാൻ വെക്കാം നീണ്ട വെള്ള ബസുമതി അരിയാണ് മന്തിക്ക് ഏറ്റവും ഉത്തമം.

രണ്ടുമണിക്കൂറോളം അരിയും ചിക്കനും കുതിർത്ത് റസ്റ്റ് എടുക്കാൻ വെച്ചതിനുശേഷം വേവിച്ചെടുക്കുക യാണ് വേണ്ടത്. വലിയ പാത്രത്തിൽ ആക്കി വെള്ളത്തിൽ വേവിച്ചെടുക്കുന്ന തിനേക്കാൾ നല്ലത് കുറഞ്ഞ വെള്ളത്തിൽ തീ കുറച്ച് ഒരു 30 മിനിറ്റിൽ ചിക്കൻ വേവിക്കുന്നതാണ്. ഈ സമയം അരിയും വേവിക്കാം അരി വറ്റിച്ചെടുക്കുക അല്ല ഊറ്റിയെടുക്കുക യാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ അല്പം വെള്ളം കൂടുതൽ വെക്കാൻ ശ്രദ്ധിക്കുക. അരി വേവിക്കുമ്പോള് വെള്ളത്തിലേക്ക് അല്പം സൺഫ്ലവർ ഓയിലും ഏലക്ക ഗ്രാമ്പൂ പട്ട കറുത്ത വലിയ നാരങ്ങ എന്നിവയും ചേർക്കുക. ഇത് ഊറ്റി എടുക്കുമ്പോൾ മാറ്റിവെച്ചാലും കുഴപ്പമില്ല അതിന്റെ ടെസ്റ്റ് ചോറിൽ പിടിച്ചിട്ടുണ്ടാവും. അരി വേവുമ്പോഴും ചിക്കനും പാകമാകും.

പിന്നീട് വെന്ത ചിക്കൻ റെ മുകളിലേക്ക് ചോറ് വിതറുക യാണ് വേണ്ടത്. അതിനു മുകളിലായി അല്പം പച്ചമുളക് കഴുകി വൃത്തിയാക്കിയതിനുശേഷം വെക്കുക അതിന്റെ എരിവ് ചോറിലേക്ക് ഇറങ്ങില്ല പക്ഷേ അതിന്റെ മണം രുചികരമാണ്. വേവിച്ചു വെച്ച ചോറിനു മുകളിൽ ചാർക്കോൾ പോലുള്ളത് കത്തിച്ചു ഓയിൽ ഒഴിച്ച് പാത്രം അടച്ചു സ്‌മോക്കി സ്മെൽ വരുത്തുകയാണ് ഇനി വേണ്ടത് ഒരുപാട് ഓയിൽ ഒഴിക്കരുത് അതുപോലെതന്നെ പുക വരുന്ന സമയത്ത് തന്നെ മൂടിവെക്കാൻ ശ്രദ്ധിക്കുക ഒരു 10 മിനിറ്റ് മൂടി വെച്ചാൽ മതിയാകും അപ്പോഴേക്കും ചിക്കൻ മന്തി റെഡിയാകും.

വിശദമായിട്ടീ വീഡിയോ കാണുക

Be the first to comment

Leave a Reply

Your email address will not be published.


*