ആദ്യകാലങ്ങളിൽ മുട്ടിനു മുകൾ ഭാഗം കാണുന്ന രീതിയിലുള്ള വസ്ത്രധാരണ ഏറെ നാണമായിരുന്നു

മലയാള സിനിമയിലൂടെ കടന്നുവന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയ ആളാണ് നയൻതാര.. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് താരം കടന്നു വന്നത് പിന്നീട് ഒന്നുരണ്ട് സിനിമകൾ ചെയ്തപ്പോൾ തന്നെ തമിഴിലും തെലുഗിലും അവസരം ലഭിച്ചു പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു..ഡയാന മറിയം കുരിയൻ എന്നാണു യഥാർത്ഥ പേര്, തിരുവല്ല സ്വദേശിനി..

മികച്ച നടി എന്നതിലുപരി ഗോസിപ്പുകളിലും നിറഞ്ഞു നിന്ന് താരം.. പ്രണയവും പ്രണയപരാജയവും ഒക്കെ വാർത്തയായിരുന്നു.. ചിമ്പുവുമായി ആദ്യ പ്രണയം അത് പരാജയപ്പെട്ടു. പ്രഭുദേവയുമായുള്ള പ്രണയത്തിനിടയിൽ താരം ഹിന്ദു മതം സ്വീകരിച്ചിരുന്നു, എന്നാൽ പിന്നീട് ആ പ്രണയവും തകർന്നു. ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവനുമായി താരം പ്രണയത്തിലാണ്, ഇപ്പോൾ താരം താമസിക്കുന്നത് വിഘ്‌നേശ് ശിവനൊപ്പമാണ്.

കഴിഞ്ഞ ഓണത്തിന് വിഘ്‌നേശ് ശിവനുമൊത്തു നയൻ താര തിരുവല്ലയിലെ സ്വന്തം വീട്ടിൽ വന്നിരുന്നു, അതിന്റെ ചിത്രങ്ങളും വിഡിയോസും വൈറലായിരുന്നു..

ഇപ്പോൾ നടി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത് : ആദ്യകാലങ്ങളിൽ സിനിമകളിൽ അഭിനയിക്കുന്ന സമയത്തു മുട്ടിനു മുകൾ ഭാഗം കാണുന്ന രീതിയിലുള്ള വസ്ത്രധാരണ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു, അത്തരം വേഷങ്ങൾ ധരിച്ചു ആൾക്കാരുടെ മുമ്പിൽ നിൽക്കുമ്പോൾ നാണമായിരുന്നു, ഒരു കലാകാരി എന്ന നിലയിൾ കാഥാപാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി അത് ചെയ്യുന്നതിൽ തെറ്റില്ല എന്ന് തോന്നി.. മലയാളത്തിലായാലും അത്തരം വേഷങ്ങൾ ചെയ്യാൻ കഥാപാത്രം ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും നയൻതാര പറയുന്നു

Be the first to comment

Leave a Reply

Your email address will not be published.


*