ഹിജാബ് ധരിക്കുന്നവളാണ് എന്ന കാരണം കൊണ്ട് ജോലി നിഷേധിക്കപ്പെട്ടു എന്ന ആരോപണവുമായി യുവ മാധ്യമ പ്രവർത്തക

ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നവരെ മാധ്യമ പ്രവർത്തന ജോലികൾക്ക് എടുക്കാറില്ല എന്നായിരുന്നു അയാളുടെ മറുപടി

അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണികേഷൻസ് ആൻഡ് ജേർണലിസത്തിൽ ബിരുധാനാന്തര ബിരുദം നേടിയ ഗസാല അഹ്മദ് (24) ആണ് ഒരു മാധ്യമ സ്ഥാപനം ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ തനിക്കു ജോലി നിഷേധിക്കപ്പെട്ടു എന്ന ആരോപണവുമായി എത്തിയിരിക്കുന്നത്.. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനമാണ് ഈ കാരണം ആരോപിച് ജോലി നിഷേധിച്ചത്..

ഇന്ത്യയിലെ തന്നെ മുൻനിര മാധ്യമ സ്ഥാപനങ്ങളായ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, എൻ ഡി ടീവി തുടങ്ങിയ മാധ്യമങ്ങളിലൊക്കെ ജോലിചെയ്ത മുൻപരിചയം ഉള്ള ആളാണ് ഗസാല..

ഈ സ്ഥാപനത്തിലേക്ക് ജോലിക്കായുള്ള അപേക്ഷ പരിഗണിച് ജോലി നൽകാം എന്ന് അവർ പറഞ്ഞിരുന്നു.. പക്ഷെ അതിനനുബന്ധിച്ചുള്ള ചർച്ചക്കിടയിൽ ഗസാല ഹിജാബ് ധരിക്കുന്നവളാണെന്നു അവർക്ക് മനസ്സിലായി, അതിനു ശേഷമാണ് ഈ ജോലി നൽകാനാവില്ലെന്നും, ഇത് ഇന്ത്യയാണ് ഇവിടെ ഹിജാബ് ധാരികളെ മാധ്യമ പ്രവർത്തനത്തിന് എടുക്കാറില്ല എന്നുമുള്ള അവരുടെ മറുപടി ലഭിച്ചത്..

“ഒരു പത്രപ്രവർത്തക എന്നുള്ള മൂല്യം ഒരു ചെറിയ തുണിയിലേക്ക് ചുരുങ്ങി ഇല്ലാതായോ എന്നെനിക്കു തോന്നിപ്പോയി”ഗസാല പറയുന്നു

Be the first to comment

Leave a Reply

Your email address will not be published.


*