ദിവസവും ഗോമൂത്രം കുടിക്കുന്ന എനിക്ക് ആനപ്പിണ്ട ചായ കുടിക്കുന്നതു വല്യ കാര്യമായി തോന്നിയില്ല

ബോളിവുഡിലെ ഒരു സൂപ്പർ താരം തന്നെയാണ് അക്ഷയ് കുമാർ, ഒരുപാട് ആരാധകരുള്ള താരം..

അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് വൈറലായിരിക്കുന്നത്.. ഞാൻ ദിവസവും ഗോമൂത്രം കുടിക്കുന്ന ആളാണ്‌ എന്നാണ് താരം പറയുന്നത്, ഒരു പ്രോഗ്രാം പ്രൊമോഷന് വേണ്ടിയുള്ള ഇൻസ്റ്റാഗ്രാം ലൈവിൽ ഹ്യൂമ ഖുറേഷി എന്ന നടി ” നിങ്ങൾ ആ പരിപാടിക്കിടെ ആനപ്പിണ്ട ചായ കുടിച്ചില്ലേ എന്നിട്ട് ഒന്നും തോന്നിയില്ലേ” എന്നാ ചോദ്യത്തിനുള്ള ഉത്തരമായാണ് അക്ഷയ് കുമാറിന്റെ വൈറൽ മറുപടി.. ” ദിവസവും ഗോമൂത്രം കുടിക്കുന്ന എനിക്ക് ഇത് വല്യ കാര്യമായി തോന്നിയില്ല” എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി..

ഗോമൂത്രത്തിന്റെ ആരോഗ്യ ഗുണങ്ങളും അക്ഷയ് വിവരിക്കാൻ മറന്നില്ല.. പക്ഷെ ഒരു സൂപ്പർ സ്റ്റാർ ദിവസവും ഗോമൂത്രം കുടിക്കുന്ന ആളാണ്‌ എന്നറിഞ്ഞതോടെ ഒരുപാട് പേരാണ് സോഷ്യൽ മീഡിയയിൽ താരത്തെ ട്രോള്ളിയും മറ്റും കളിയാക്കുന്നത്..

Be the first to comment

Leave a Reply

Your email address will not be published.


*