മനോഹരമായ പാട്ടുകൾക്കും കഥകൾക്കും അപ്പുറം വേദന കടിച്ചമർത്തി കൃഷ്ണ വേണി

തൃശ്ശൂർ  കൊടകര  സ്വദേശി  ജയന്റെയും സനിതയുടെയും  ഏക മകൾ ആണ് കൃഷ്ണ വേണി. മനോഹരമായ കഥകളും കവിതകളുമായി നമ്മുടെ മനം കവർന്ന അതേ സുന്ദരികുട്ടി തന്നെ. പക്ഷേ അവളുടെ പുറമേ കാണുന്ന സന്തോഷത്തിലും ആനന്ദത്തിലും അപ്പുറമുള്ള എരിയുന്ന വേദനയുടെ കഥകൂടി പങ്കുവെക്കാൻ ഉണ്ട്.

കൃഷ്ണവേണി യുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അച്ഛന്റെ വാക്കുകൾ ഇങ്ങനെയാണ്. കൃഷ്ണവേണിക്ക് ഇപ്പോൾ അഞ്ചു വയസ്സ്. കൊടകര  ആലത്തൂർ  സ്കൂളിൽ യുകെജി  വിദ്യാർത്ഥിനീയാണ് കൃഷ്ണവേണി. ഒന്നാം വയസ്സിൽ ഒരു മേജർ സർജറി വേണ്ടിവന്നു. തലയിൽ ദ്രാവാകം കെട്ടി നിൽക്കുന്ന ഹൈഡ്രോ  സഫലൻ എന്ന രോഗം ആണ് കൃഷ്ണവേണിക്ക്.

സാധാരണ വളർച്ചയില്ലാത്ത കുട്ടി ആവുകയാണ് കൃഷ്ണവേണി എന്ന് രണ്ട് വയസ്സായപ്പോഴാണ് തിരിച്ചറിഞ്ഞത്. ഒരുപാട് ടെസ്റ്റുകൾ ചെയ്യണം. ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായി അതിനപ്പുറം അനുയോജ്യമായ രക്തം ലഭിച്ചില്ല. ഇപ്പോൾ ഡോക്ടർമാർ പറയുന്നത് ലാരോ ഡാർക്കിസം എന്ന രോഗമാണ് കൃഷ്ണവേണിയെ പിടികൂടിയിരിക്കുന്നത് എന്നാണ്.

മനോഹരമായ പാട്ടുകളും കഥകളും പാടിയും പറഞ്ഞും നമ്മളെ രസിപ്പിക്കുന്ന കൃഷ്ണ വേണിയുടെ ആരോഗ്യത്തിനുവേണ്ടി നമുക്ക് കൂടെ നിൽക്കാം. എന്തുപറഞ്ഞാലും വളരെ മനോഹരമായാണ് കൃഷ്ണവേണി അവതരിപ്പിക്കാറുള്ളത് കൊറോണ ഉപദേശം നൽകി മുതിർന്നവർക്ക് പോലും മാതൃകയായ കുട്ടിയാണ് കൃഷ്ണ വേണി.

ലൈക്കടിച്ചും ഷെയർ ചെയ്തും കൃഷ്ണ വേണിയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന നമ്മൾക്ക് ഉള്ളത് നൽകി കുരുന്നു ജീവൻ രക്ഷിക്കാം. അച്ഛൻ ജയന്റെ അക്കൗണ്ട് വിശദാംശങ്ങൾ താഴെ ചേർക്കുന്നു
Jayan KK
Ac No:6719824901
IFSC code:SBIN0070736
Branch: Kodaly

Be the first to comment

Leave a Reply

Your email address will not be published.


*