ടോഫി സേമിയ പായസം എല്ലാവർക്കും കൂടുതൽ ഇഷ്ടമാണ് തയ്യാറാക്കാനും എളുപ്പം..

പായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ… സദ്യകളിലും സൽക്കാരങ്ങളിലും പായസം ഇല്ലാതെ മറ്റെന്തു ഉണ്ടായിട്ടും കാര്യമില്ല എന്നാണ് നിരീക്ഷണം. ഒരുപാട് തരം പായസം ഉണ്ടെങ്കിലും കൂട്ടത്തിൽ സേമിയ പായസം എല്ലാവർക്കും കൂടുതൽ ഇഷ്ടമാണ് തയ്യാറാക്കാനും എളുപ്പം.

സാധാരണ ഉണ്ടാകുന്ന സാമിയ സേമിയ പായസത്തിൽ നിന്ന് അല്പം വ്യത്യസ്തമായി വളരെ രുചിയേറിയ ഒരു സേമിയ പായസം ടിപ്സ് ആണ് ഇവിടെ വിവരിക്കുന്നത്.

ചേരുവകള്‍: സേമിയ – 250 ഗ്രാം പാല്‍ – ഒരു ലിറ്റര്‍ മില്‍ക്ക് മെയ്ഡ് –1 ടിന്‍ പഞ്ചസാര – 150 ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്ഡ് മധുരമുള്ളതാണ്) ഏലക്ക – കാല്‍ ടീസ്പൂണ്‍ (വറുത്തു പൊടിച്ചത് ) നെയ്യ് – 3 ടേബിള്‍ സ്പൂണ്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന

ഉണ്ടാക്കുന്ന വിധം നെയ്യിൽ കശുവണ്ടി,മുന്തിരി വറുത്തു മാറ്റി വെക്കുക. അതേ നെയ്യിൽ തന്നെ സേമിയ ബ്രൌണ്‍ ആകുന്ന വരെ വറക്കുക. ഒരു പാത്രത്തിൽ പാൽ തിളപിച്ചു വറുത്ത സേമിയ വേവിക്കുക. ഏലക്ക പൊടി ചേർക്കുക. സേമിയ വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കുക.

ഇതിലേക്കാണ് ടോഫി ചേർക്കേണ്ടത്. ടോഫി ഉണ്ടാക്കാൻ എളുപ്പമാണ്. പഞ്ചസാര കാരമലൈസ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ടോഫി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ പഞ്ചസാര 3 spoon മിൽക്ക് മെയ്ഡ് അര ടിന്

ഒരു പാൻ ചൂടായതിനു ശേഷം അതിലേക്ക് മൂന്ന് സ്പൂൺ പഞ്ചസാര വിതറുക. ചെറിയ തീയിൽ പഞ്ചസാരയെ ഉരുക്കി എടുക്കുകയാണ് വേണ്ടത്. ബ്രൗൺ നിറമാകുമ്പോൾ ഏക്കും അടുപ്പിൽ നിന്ന് അല്പം മാത്രം ഉയർത്തിപ്പിടിച്ച് അതിനുശേഷം മിൽക്ക് മേഡ് അതിലേക്ക് ഒഴിച്ചുകൊടുത്തു ഇളക്കുക. ടോഫി റെഡി.

സേമിയം വെന്തു വന്ന കുറുകിവരുമ്പോൾ ടോഫി ചേർത്ത് തീ ഓഫ് ചെയ്യാം. കശുവണ്ടി,ഉണക്ക മുന്തിരി ചേർക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*