ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങളെന്തിനാണ് ആശങ്കപ്പെടുന്നത് : വിമർഷകർക്ക് അനശ്വരയുടെ മറുപടി

തണ്ണീർ മത്തൻ ദിനങ്ങളിൽ തുടങ്ങി വളരെ ചുരുക്കം സിനിമകൾ ചെയ്ത് മലയാള മനസ്സിൽ ഇടം നേടിയ നടിയാണ് അനശ്വര രാജൻ..

കഴിഞ്ഞ ആഴ്ച നടിയുടെ ജന്മദിനമായിരുന്നു, ജന്മദിനത്തിന്റെ ഫോട്ടോസ് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു.. ഒരുപാട് പേര് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ അതിന്റെ പിറ്റേന്ന് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക്കാണ് ഒരുപാട് സൈബർ അക്രമികൾ വിമർശനവുമായി എത്തിയത്.. കാലുകൾ കാണുന്ന രീതിയിലുള്ള കുട്ടിയുടുപ്പായിരുന്നു നടി അതിൽ ഇട്ടിരുന്നത്. “പതിനെട്ടു വയസ്സായപ്പോൾ തന്നെ തുടങ്ങിയോ ശരീരഭാഗം കാണിക്കാൻ” “പതിനെട്ടു വയസ്സായി എന്നത് എന്തും കാണിക്കാനുള്ള ലൈസൻസ് ആണോ” മറ്റു ഭാഷകളിൽ ചാൻസ് ലഭിക്കാൻ വേണ്ടിയുള്ള അടവാണോ” എന്നിങ്ങനെ ഒരുപാട് വിമർശനങ്ങളാണ് നടി നേരിട്ടത്

ഇതിനെതിരെ കുട്ടിയുടുപ്പിട്ട ഫോട്ടോസ് വീണ്ടും പോസ്റ്റ്‌ ചെയ്താണ് അനശ്വര വിമർശകർക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.. ഒപ്പം “ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങളെന്തിനാണ് വേവലാതിപ്പെടുന്നത്” എന്ന അടിക്കുറിപ്പോടുകൂടിയാണ് അനശ്വര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*