ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഫ്രിഡ്ജ് വൃത്തിയില്ലാത്ത അതിന്റെ പേരിൽ എപ്പോഴും വീട്ടമ്മമാർക്ക് പരാതിയാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം എളുപ്പത്തിൽ വൃത്തിയാക്കാം. ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ വീട്ടമ്മമാര്‍ പത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുവേണ്ടി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.

ഫ്രിഡ്ജ് പവര്‍ ഓഫ് ചെയ്തതിനുമാത്രമേ വൃത്തിയാക്കാവു. ഫ്രിഡ്ജില്‍ അനാവശ്യ സാധനങ്ങള്‍ വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില വീടുകളിൽ ഒരാവശ്യവുമില്ലാതെ പല സാധനങ്ങളും ഫ്രിഡ്ജിൽ കാണാറുണ്ട് അത് ഒഴിവാക്കുകയാണ് ഉത്തമം മീന്‍, ഇറച്ചി മുതലായവ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ എയര്‍ടൈറ്റ് കണ്ടെയ്നറുകള്‍ ഉപയോഗിക്കുക. മണം പുറത്തുവരാതിരിക്കാൻ ഉം പ്രശ്നം പറ്റാതിരിക്കാൻ ഉം അതാണ് നല്ലത്.

ഫ്രിസറില്‍ കട്ടിപിടിച്ചിരിക്കുന്ന ഐസ് കത്തികോണ്ടോ മറ്റ് മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കൊണ്ടോ നീക്കം ചെയ്യാന്‍ ശ്രമിക്കരുത് പകരം ഡിഫ്റോസ്റ്റ് എന്ന ബട്ടണ്‍ അമര്‍ത്തുക അതുമല്ലങ്കില്‍ ഫ്രഡ്ജിന്‍റെ പവര്‍ ഓഫ് ചെയ്തശേഷം അതിന്‍റെ ഡോര്‍ കുറച്ചു സമയം തുറന്നിടുക. കത്തികൊണ്ടോ മറ്റു മൂർച്ചയുള്ള ഉപകരണങ്ങൾക്ക് ഉണ്ടോ നമ്മൾ ഐസ് നീക്കാൻ ശ്രമിച്ചാൽ ഫ്രിഡ്ജ് നാശം ആവുകയാണ് ചെയ്യുക അത് ഒഴിവാക്കണം.

ആദ്യം ഫ്രിഡ്ജിന്റെ തട്ടുകൾ ഫുഡ് റാപ് കൊണ്ട് പൊതിയക. ശേഷം വൃത്തിയാക്കുക. ഇത്തരത്തിൽ ചെയ്യുന്നത് ഫ്രിഡ്ജ് വർത്തിയാക്കുന്നത് പതിന്മടങ്ങ് എളുപ്പത്തിലാക്കിത്തരും. മാത്രമല്ല ഇടയ്ക്കിടെ ഈ പേപ്പറുകൾ മാറ്റി വെച്ചാൽ മതിയാകും. അത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ സാധനങ്ങളും മറ്റും സൂക്ഷിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി.ഫ്രിഡ്ജില്‍ എന്ത് ആഹാരസാധനങ്ങള്‍ വയ്ക്കുമ്പോഴും കൃത്യമായി അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. പാല്‍, മുട്ട, ചീസ് എന്നിവ അതിനായി അനുവധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വയ്ക്കണം. ഫ്രൂട്ട്സ് വെജിറ്റബിള്‍സ് എന്നിവയും അതിന്‍റെതായ സ്ഥലത്തുതന്നെ വയ്ക്കുക. പ്രത്യേകം പ്രത്യേകം പാത്രങ്ങളിൽ ആയി സൂക്ഷിച്ചാൽ അടുക്കും ചിട്ടയും ഉണ്ടാകും എപ്പോഴും വൃത്തിയായി ഇരിക്കും വൃത്തിയാക്കുമ്പോഴും എളുപ്പമായിരിക്കും.

ഫ്രിഡ്ജിലെ അനാവശ്യഗന്ധം ഒഴിവാക്കുന്നതിനായി ഒരു ചെറിയ പാത്രത്തില്‍ അല്‍പ്പം കാപ്പിപൊടി എടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഒരു ഫ്രഷ്നസ് അനുഭവപ്പെടുന്നതാണ്. ഒരു ചെറിയ പാത്രത്തിൽ എടുത്തു വെക്കുന്ന ഈ കാപ്പി പൊടി ഒരു പേപ്പർ ഉപയോഗിച്ച് മൂടി വെക്കാം ആ പേപ്പറിനെ ചെറിയ ഹോളുകൾ ഇട്ടു കൊടുത്താൽ മാത്രം മതി. ഒരു മാസം വരെ ഇത് കേടുവരാതെ ഇരിക്കും ഫ്രശ്നസ് ലഭിക്കുകയും ചെയ്യും

ഇനി കാപ്പിപ്പൊടി ഇല്ലെങ്കിൽ മറ്റൊരു ട്ടിപ്പ് കൂടെ പറയാം. വാനില എസ്സൻസ് ഒരു സ്പൂണും അതിലേക്ക് ഒരു സ്പൂൺ വെള്ളവും ചേർത്ത് ഇളക്കിയതിനുശേഷം ഒരു പഞ്ഞികൊണ്ട് മുക്കി ഫ്രിഡ്ജിൽ എല്ലാം ഭാഗങ്ങളിലുമായി ഒന്ന് ജസ്റ്റ് പുരട്ടി കൊടുക്കുക. ഒരു നല്ല മണമായിരിക്കും ഫ്രിഡ്ജ് മുഴുവൻ..

ഉപയോഗിച്ചു പകുതിയാക്കിയ സോസുകള്‍, തൈരുകള്‍ എന്നിവ ഫ്രിഡ്ജിന്‍റെ ഡോറില്‍ സൂക്ഷിക്കാവുന്നതാണ്. ഉപയോഗിച്ചതിന് ശേഷം ഉള്ള സോസുകൾ അച്ചാറുകൾ തുടങ്ങിയവയും ഡോറിൽ ആണ് സൂക്ഷിക്കേണ്ടത് അത് എടുത്ത് ഉപയോഗിക്കാനും ഓർമ്മ ആവാനും അതാണ് നല്ലത്.

മീന്‍, ഇറച്ചി എന്നിവ ക്ലീനാക്കി മാത്രം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ദുർഗന്ധ പ്രശ്നം ഒഴിവാക്കാൻ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് അതിനപ്പുറം മീനും ഇറച്ചിയും ഒക്കെ കേടുവരാതിരിക്കാൻ ഉം അത് ക്ലീൻ ആയതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പുതിനയില, കറിവേപ്പില, മല്ലിയില എന്നിവ പേപ്പര്‍ ടൗവ്വലില്‍ പൊതിഞ്ഞു വയ്ക്കുക. മല്ലി ഇലകൾ കൊഴിഞ്ഞു വീണാൽ ദുർഗന്ധം ഉണ്ടാകും അത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*