ആകെ ഉണ്ടായിരുന്ന ക്വാർട്ടേഴ്സും പോയി.. വാടകവീടിനായി അപേക്ഷിച്ചു രഹ്ന ഫാത്തിമ

എറണാകുളം പ്രദേശത്തു പുതിയൊരു വാടകവീട് തേടി ആക്ടിവിസ്റ് രഹനാ ഫാത്തിമ.. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രഹ്നയെ സസ്‌പെന്റ് ചെയ്ത BSNL ഇപ്പോൾ അവർക്ക് നൽകിയിരുന്ന ക്വാർട്ടസ്റ്റസ് ഒരാഴ്ചക്കകം ഒഴിയാൻ നോടീസയച്ചിരിക്കുകയാണ്..

പുതിയൊരു വാടകവീട് തേടിയുള്ള രഹനാ ഫാത്തിമയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം. (Rent മാക്സിമം 15k)

12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്. വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*