വ്യത്യസ്തമായ രുചിയിൽ ഒരു തക്കാളി ചോറ്

പലർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് തക്കാളി ചോറ്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് തന്നെയാണ് തക്കാളിച്ചോറ് ഏറ്റവും വലിയ പ്രത്യേകതയായി വീട്ടമ്മമാർ പറയാറുള്ളത്. അതുകൊണ്ടുതന്നെ അവർ പെട്ടെന്ന് എവിടെയെങ്കിലും പോകാൻ ഉള്ളപ്പോഴും അല്ലെങ്കിൽ വിശന്ന് ഒന്നും റെഡി ആയിട്ടില്ലെങ്കിൽ എല്ലാം പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് തക്കാളി ചോറ്.

പെട്ടെന്നുണ്ടാകുന്ന അതുകൊണ്ട് വളരെ അല്പം ചെരുവകൾ ചേർക്കുന്നത് കൊണ്ടും രുചികരം അല്ലാതെ പോകുന്നില്ല തക്കാളി ചോറ് എന്നാൽ അല്പം വ്യത്യസ്തമായ ഒരു ജയിൽ സ്വാദിഷ്ടമായ ഒരു തക്കാളി ചോറ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ: റൈസ് – രണ്ടു ഗ്ലാസ്‌ സവാള – 1 പച്ചമുളക് – 4 തക്കാളി – 3 മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി ) പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍) ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1ടി സ്പൂണ്‍ സണ്‍ ഫ്ലവര്‍ ഓയില്‍ 2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധംഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് സാധാരണരീതിയിൽ വേവിക്കാറുള്ള ഉള്ളതുപോലെ വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല. ശേഷം ചോറ് തണുക്കാനായി മാറ്റി വെക്കുക ആണ് വേണ്ടത്. ഈ സമയം കൊണ്ട് ബാക്കി മസാലകൾ തയ്യാറാക്കാം.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഉലുവ പെരുംജീരകം എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് ചേർക്കാനുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണ്. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറുന്നതുവരെ വഴറ്റിയതിനു ശേഷം സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക. നീളത്തിൽ അരിഞ്ഞ ഒരു സവാള യാണ് എടുക്കേണ്ടത് രണ്ട് പച്ചമുളകും.

ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ഒരു സവാള 3 തക്കാളി എന്ന രൂപത്തിലാണ് ചേർക്കേണ്ടത്. കാരണം തക്കാളി ചോറിൽ കൂടുതൽ സവാള ഉപയോഗിച്ചാൽ സ്വാദ് നഷ്ടപ്പെടും. തക്കാളിയാണ് കൂടുതൽ വേണ്ടത്. ചെറുതീയിൽ തക്കാളി വേവുന്നതുവരെ അടച്ചു വച്ച് വേവിക്കണം. തക്കാളി വെന്തു കഴിഞ്ഞാൽ മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.

തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക. നന്നായി മസാലയും ചോറും ഇളക്കി മറിച്ച് അതിനുശേഷം 5 മിനിറ്റ് ചെറിയ ചൂടിൽ അടച്ചു വെക്കണം മസാല നന്നായി ചോറിലേക്ക് പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം മല്ലിയിലയും കറിവേപ്പിലയും ഇട്ട് ഇളക്കി തീ അണയ്ക്കാം.

സ്വാദിഷ്ടവും വ്യത്യസ്തവുമായ തക്കാളി ചോറ് റെഡി. എപ്പോഴും തക്കാളി ചോറ് ഉണ്ടാക്കുന്ന വരാണ് എങ്കിലും ഇത്തരത്തിൽ വ്യത്യസ്തമായി ഒന്ന് പരീക്ഷിച്ചു നോക്കൂ. രുചി അപാരമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*