ഉപ്പയെ സഹായിക്കാനായി സൈക്കിളിൽ പത്രവിതരണം, പഠനത്തിലും മിടുക്കി അൽഫിയ

മഞ്ഞും മഴയും തണുപ്പും എന്തുമാവട്ടെ എല്ലാ പുലരികളിലും നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടി നഗർ വരെയുള്ള പരിസരവാസികൾക്ക് വാർത്തകൾ എത്തിക്കുന്നത് അൽഫിയയാണ്.. എല്ലാ ദിവസവും മുടങ്ങാതെ അവിടുത്തെ വീടുകളിൽ സൈക്കിളിൽ പത്രം എത്തിക്കുകയാണ് ഈ മിടുക്കി.. പത്ര ഏജന്റായ ഉപ്പയെ സഹായിക്കാൻ വേണ്ടിയാണ് അൽഫിയാ ഈ പ്രയാണം തുടങ്ങിയത്..

പള്ളിപ്പടി പുതിയതൊട്ടിയിൽ അനസിന്റെ മകളാണ് അൽഫിയ. രാവിലെ 6 മണിക്ക് തുടങ്ങുന്ന പത്ര വിതരണം ഏഴരമണിയോടെ പൂർത്തിയാക്കും, പഠിത്തത്തിലും മിടുക്കിയാണ് അൽഫിയ, കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സീ പരീക്ഷയിൽ 9 A+ ഓടെയാണ് പാസായത്..

തുടർപഠനത്തിനായി ചെറുവട്ടൂർ സ്കൂളിൽ ബിയോളജി സയൻസിൽ അഡ്മിഷൻ കാത്തിരിക്കുകയാണ് അൽഫിയ ഇപ്പോൾ.. അൽഫിയയുടെ ഈ നല്ല പ്രവർത്തിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ..

Be the first to comment

Leave a Reply

Your email address will not be published.


*