ഹിജാബിനെ ശത്രുവായി കാണുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയുമായി മജീസിയ ഭാനു..

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അനശ്വരയുടെ ഫോട്ടോ പോസ്റ്റും അതിനു സദാചാര വാദികളുടെ ഒരുപാട് കാമെന്റ്സും.. കുട്ടിയുടുപ്പിട്ട ഫോട്ടോ പോസ്റ്റ്‌ ചെയ്തതിനാണ് ഫേസ്ബുക് ആങ്ങളമാരായി ചമയുന്ന ചിലർ പോസ്റ്റിനെതിനെതിരെ വിമർശനങ്ങളുമായി എത്തിയത് “നാണമില്ലേ പതിനെട്ടു വയസ്സ് ആയതല്ലേ ഉള്ളു അപ്പോഴേക്കും തുടങ്ങിയോ ശരീരം കാണിക്കാൻ” എന്നൊക്കെയായിരുന്നു കമെന്റ്.. “ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; മറിച്ച് എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓർത്ത് സ്വയം ആശങ്കപ്പെടൂ ” ഇതായിരുന്നു വിമർശകർക്ക് അനശ്വരയുടെ മറുപടി…

ബോക്സിങ് പഞ്ച ഗുസ്തി താരമായ മജീസിയക്ക് നേരെയും ഹിജാബ് ധരിച്ചത് കൊണ്ട് ഇത് പോലൊരു ആക്രമണം ഉണ്ടായിരുന്നു.. നീ ശരിക്കും മോഡേണും ധൈര്യശാലിയും ആണെങ്കിൽ ആ ഹിജാബ് ഊരിവെക്കു എന്നായിരുന്നു ഒരാളുടെ വിമർശനം, അതിനയാൾക്ക് വായടപ്പിക്കുന്ന മറുപടിയാണ് മജീസിയ നൽകിയത് ” ധീരത തെളിയിക്കാൻ തട്ടമഴിച്ച് സ്വന്തം മതത്തെയും വിശ്വാസത്തെയും ഉപേക്ഷിച്ച് സമൂഹത്തിലിറങ്ങാൻ വെല്ലുവിളിക്കുന്ന സഹോദരാ… നിനക്ക് തെറ്റി, അവസരം കിട്ടിയാൽ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തിൽ എന്റെ തട്ടവും മതവും വിശ്വാസവും മുറുകെപ്പിടിച്ച് ജീവിക്കുന്നതാണ് യഥാർത്ഥ ധീരത” എന്നായിരുന്നു മജീസിയ നൽകിയ മറുപടി…

ഒരിക്കലും വസ്ത്രങ്ങൾ കണ്ട് ഒരാളെയും അടിച്ചമർത്താനോ വിലയിരുത്തുവാനോ പാടില്ല.. അത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്.. വസ്ത്രം കൂടിയാൽ ശത്രുതയോടെ കാണുകയും കുറഞ്ഞാൽ സോഷ്യൽ മീഡിയ ആങ്ങളമാരായി മാറുന്ന ഒരു സമൂഹം

Be the first to comment

Leave a Reply

Your email address will not be published.


*