അടുത്ത തവണ ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ വാങ്ങിത്തരാമെന്ന് അച്ഛൻ: അനശ്വര രാജൻ

ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട് ഫോട്ടോ  പോസ്റ്റ്‌ ചെയ്ത അനശ്വരയുടെ വിശേഷങ്ങളാണ് കഴിഞ്ഞ നാളുകളായി സോഷ്യൽ മീഡിയ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. അനശ്വരക്ക് എതിരിൽ ഉണ്ടായ സൈബർ അക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ചും താരത്തിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി നടിമാരാണ് രംഗത്ത് വന്നിരുന്നത്.

പെണ്ണിന്റെ കാലുകളാണ് സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്. യുവ അഭിനയത്രി അനശ്വരരാജൻ തന്റെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ സൈബർ ആക്രമണങ്ങൾക്ക് തുടക്കമായി. പക്ഷേ പതിവിനു വിപരീതമായി സൈബർ അക്രമികളോട് അനശ്വര പ്രതികരിച്ചത് അതുപോലെ രണ്ട് കാലുകൾ കാണിച്ചാൽ രണ്ട് ചിത്രം കൂടി കൂടി വീണ്ടും പങ്കുവച്ചു കൊണ്ടായിരുന്നു.

രണ്ടാമത് അനശ്വര സൈബർ അക്രമികൾക്ക് മറുപടിയായി ചിത്രം പോസ്റ്റ് ചെയ്തപ്പോൾ “ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ” എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

ഇതിനെല്ലാം ശേഷം ഇപ്പോൾ വൈറലാകുന്നത് അനശ്വര ഒരു മീഡിയയോട് അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്. സൈബർ അക്രമണങ്ങളും മോശപ്പെട്ട കമന്റുകളും ഒന്നും താരത്തെ മാനസികമായി ബാധിച്ചില്ല എന്നും പക്ഷേ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്നോർത്ത് അത്ഭുതപ്പെടുകയാണ് താനെന്നും താരം പറഞ്ഞു.

നെഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ല എന്നും താരത്തിന്റെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഇതിൽ യാതൊരു പ്രശ്‌നവുമില്ല എന്നും ചില കമന്റുകൾ താരം അച്ഛനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തിരുന്നു എന്നും താരം പറഞ്ഞു.

അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് അച്ഛൻ പറഞ്ഞത് എന്നും നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മൾ ധരിക്കുന്നത്. അല്ലാതെ കമന്റിടുന്നവരുടെ ഇഷ്ടം നോക്കിയല്ല എന്നും അതിന്നും തന്നെ ബാധിക്കുന്നില്ല എന്നും അനശ്വര രാജൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*