അനശ്വരയ്ക്ക് പിന്തുണയുമായി നസ്രിയയും കൂടുതൽ താരങ്ങളും

ഇപ്പോൾ പെണ്ണിന്റെ കാലുകളാണ് സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്. യുവ അഭിനയത്രി അനശ്വരരാജൻ തന്റെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ സൈബർ ആക്രമണങ്ങൾക്ക് തുടക്കമായി. പക്ഷേ പതിവിനു വിപരീതമായി സൈബർ അക്രമികളോട് അനശ്വര പ്രതികരിച്ചത് അതുപോലെ രണ്ട് കാലുകൾ കാണിച്ചാൽ രണ്ട് ചിത്രം കൂടി കൂടി വീണ്ടും പങ്കുവച്ചു കൊണ്ടായിരുന്നു.

രണ്ടാമത് അനശ്വര സൈബർ അക്രമികൾക്ക് മറുപടിയായി ചിത്രം പോസ്റ്റ് ചെയ്തപ്പോൾ “ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ” എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

അനശ്വര കഴിഞ്ഞാലേ സഹ പ്രവർത്തകരായ സിനിമയിൽ അഭിനയിക്കുന്ന യുവ അഭിനേത്രികൾ ലെഗ് ക്യാമ്പയിൻ ഭാഗമായതോടെ കൂടെയാണ് ഈ വിഷയം ചർച്ചയാവുന്നത്. റിമ കല്ലിങ്ൽ, കനി കുസൃതി, അഹാന, അമേയ മാത്യു, രജിഷ വിജയന്‍, നസ്രിയ തുടങ്ങിയ പ്രമുഖ നടിമാർ അനശ്വര പിന്നാലെ ക്യാമ്പയിൻ ഭാഗമായി.

priya mani

നടിമാരെ ക്യാമ്പയിൻ ഭാഗമായി അനശ്വര പിന്തുണ പ്രഖ്യാപിച്ച് ചിത്രം പോസ്റ്റ് ചെയ്ത യുവ നടിമാരുടെ ചിത്രങ്ങൾക്കൊപ്പം അവരുടെ കുറിപ്പുകളും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങൾക്കിടയിൽ ഈ ഒരു പെൺ വിഷയം ചൂടേറിയ ചർച്ചയായി മാറി കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ് പുറത്തു വരുന്നത്.

ameya

“കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം, ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്..” എന്നാണ് അമേയ മാത്യു തന്റെ ചിത്രത്തോടൊപ്പം കുറിച്ചത്. എന്നാൽ യുവ നടി നയന്‍താര ചക്രവര്‍ത്തി സ്വന്തം ചിത്രത്തിനൊപ്പം കുറിച്ചത് ‘നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക, എന്‍റെ വസ്ത്രത്തെയല്ല’, എന്നായിരുന്നു.

Nazriya

“നമുക്ക് ഇപ്പോഴും ഇത് പറയേണ്ടി വരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല, പക്ഷേ അതെ- സ്ത്രീകള്‍ക്ക് കാലുകളുണ്ട്”, എന്നാണ് രജിഷ വിജയന്‍ കുറിച്ചത്. ഫഹദിനൊപ്പം നിൽക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവെച്ചത് അതിന്റെ കൂടെ #legday എന്ന ഹാഷ് ടാഗും നല്‍കിയിരുന്നു.

“ഞാന്‍ എന്തെങ്കിലും എഴുതേണ്ടത് തന്നെയുണ്ടോ? നിങ്ങള്‍ക്കറിയാം, എനിക്കറിയാം, നമുക്കൊക്കെ അറിയാം”, സ്വന്തം ചിത്രത്തിനൊപ്പം എസ്‍തര്‍ കുറിച്ചത് ഇങ്ങനെയാണ്

‘മനുഷ്യസ്ത്രീയുടെ കാലുകള്‍..’, എന്ന് മാത്രം പറഞ്ഞാണ് അന്ന ബെൻ ചിത്രം പോസ്റ്റ്‌ ചെയ്തത്. ഒന്നും പറയാതെ പറഞ്ഞതുപോലുള്ള ഈ വാക്കുകളെ കുറിച്ച് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ് ഇപ്പോൾ.

Be the first to comment

Leave a Reply

Your email address will not be published.


*