പ്രണയം എന്നും കാക്കിയോട്…. തിളക്കമുള്ള വിജയ ഗാഥ…

പെൺ വാർത്തകൾ സജീവമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ. പ്രസിദ്ധിയും കുപ്രസിദ്ധി ആയും വാർത്തകൾക്ക് ഇന്ന് പഞ്ഞമില്ല. എന്നാൽ എല്ലാവരെയും അഭിമാന പുളകിതം ആക്കുന്ന ഒരു പെൺ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഒരു നാടിന്റെ മാത്രമല്ല ഒരുപാട് പേരുടെ കൈയ്യടി നേടി ശീല എന്ന വനിതാരത്നം താരം ആവുകയാണ്.

റോഡുകളിൽ യാത്രക്കാരായി മാത്രമല്ല ഇന്നത്തെ കാലത്ത് സ്ത്രീകളെ കണ്ടുവരുന്നത് യാത്രക്കാരായി മാത്രം സ്ത്രീകൾ ഒതുങ്ങി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് തന്നെ ഓർക്കാൻ വിഷമകരമാണ് ഇന്ന്. ചീറിപ്പായുന്ന ഡ്രൈവർമാർക്ക് ഇടയിൽ പെൺപുലികൾ ഒരു അത്ഭുതം അല്ലാതെ ഒരു കാലഘട്ടമാണ് ഇത്. എന്നാൽ ബസ് ഡ്രൈവർമാരായി സ്ത്രീകളെ കണ്ടവർ വളരെ കുറവായിരിക്കും.

തിരുവനന്തപുരത്തെ കിഴക്കേകോട്ട സിറ്റി ഡിപ്പോയില്‍ എത്തിയാല്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവറായി പക്ഷെ വി പി ഷീല ഉണ്ട്. കെഎസ്ആർടിസി ജീവനക്കാരിൽ ഏക വനിത ഡ്രൈവറാണ് ചില എന്നതുതന്നെയാണ് അത്ഭുതം. പി എസ് സി നിയമനത്തിലൂടെ കേരളത്തില്‍ ആദ്യമായി നിയമിതയായ വനിതാ ഡ്രൈവറാണ് വി പി ഷീല. ആനവണ്ടിയുടെ വളം പാളയം പിടിക്കുന്ന സ്ത്രീ എന്നാണ് ഇപ്പോൾ ഷീലയെ എല്ലാവരും വിളിക്കുന്നത്.

ആഗ്രഹിച്ച മോഹം നേടിയെടുത്ത സന്തോഷത്തിലാണ് ഷീല. ആഗ്രഹങ്ങൾ എല്ലാവർക്കുമുണ്ടാകും പലരും സ്വപ്നം കണ്ടത് നടപ്പിലാക്കാൻ ഇല്ല എന്ന് മാത്രം പക്ഷേ കഠിനപ്രയത്നവും ആത്മാർത്ഥതയും കൊണ്ട് ശീല നേടിയെടുത്ത താൻ സ്വപ്നം കണ്ട അതേ ജോലിയാണ്. ഷീലയുടെ പ്രണയമെന്നും കാക്കിയോട് ആയിരുന്നു ഇപ്പോൾ കിട്ടിയത് അതിലും വലിയ അഭിമാനം.

2013 ല്‍ കോതമംഗലം കെഎസ്ആ‍ര്‍ടിസി ഡിപ്പോയിലൂടെയാണ് ഷീല ജോലിയില്‍ പ്രവേശിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തുന്നതിന് മുമ്പ് ഹെവി വാഹന പരിശീലകയായിരുന്നു ഷീല. പറവൂര്‍, പെരുമ്പാവൂര്‍, ചേര്‍ത്തല, തൃശൂര്‍, അങ്കമാലി, ഊരാറ്റുപേട്ട ഡിപ്പോകളിലും ഷീല ജോലി ചെയ്തിട്ടുണ്ട്.

വളരെ സന്തോഷത്തോടെയാണ് ഇത്രയും കാലത്തെ ഡ്രൈവർ ജീവിതത്തെക്കുറിച്ച് ഷീല പങ്കുവെക്കുന്നത്. പലർക്കും അമ്പരപ്പായിരുന്നു ആദ്യമെല്ലാം. പലരും അത്ഭുതത്തോടെ സെൽഫി എടുക്കാൻ വന്നു. ആ കാര്യങ്ങളെല്ലാം ഷീല ഓർത്തെടുക്കുന്നത് ചെറിയൊരു പുഞ്ചിരിയോടെ ആണ്. പെണ്ണ് ഓടിക്കുന്ന ബസ്സിൽ കയറാൻ പേടിച്ച് വരും കൂട്ടത്തിൽ ഉണ്ട് എന്നും ശീല പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*