‘ഡിയര്‍ കിഡ്‍സ് ആന്‍ഡ് അഡള്‍ട്ട്സ്’; മകളുടെ കൊവിഡ് കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ്

അല്ലി എന്നു വിളിക്കുന്ന അലംകൃത ആള് പൊളിയാണ് കേട്ടോ… അല്ലിയുടെ ചിത്രം വരകളും ചെറു കുറിപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നാം പലപ്പോഴും വായിക്കാറുണ്ട്. പ്രിത്വിരാജ് പലപ്പോഴും ഈ സന്തോഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

രണ്ട് മാസം മുന്‍പ് സ്വന്തം നോട്ട് ബുക്കില്‍ അല്ലി കുറിച്ചിട്ട കൊവിഡ് കണക്കുകളുടെ കുറിപ്പുകള്‍ പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വളരെ സന്തോഷത്തോടെ ആ വിശേഷങ്ങൾ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കളികളും സൗഹൃദങ്ങളുമൊക്കെ മുറിഞ്ഞ കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ചാണ് അന്ന് പൃഥ്വി പോസ്റ്റ് ചെയ്തത്.

ഇപ്പോൾ പൃഥ്വി അല്ലിയുടെ ഒരു പുതിയ കുറിപ്പ് പങ്കു വെച്ചാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊറോണ കാലത്ത് ചെയ്യാനുള്ള കാര്യങ്ങളിൽ തന്റെ ചിന്തകളും വീക്ഷണങ്ങളും സ്വന്തം ഭാഷയിൽ ഭംഗിയായി അവതരിപ്പിക്കുകയാണ് അല്ലി.

‘പ്രിയപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും’ എന്ന സംബോധനയോടെയാണ് അല്ലി തന്റെ കുറിപ്പ് തുടങ്ങുന്നത്. ഇംഗ്ലീഷിൽ ആണ് അല്ലിയുടെ കുറിപ്പ്. എഴുതിയത് ഫോട്ടോ എടുത്ത് പങ്കു വെച്ചിരിക്കുകയാണ് പൃഥ്വി. കൂട്ടത്തിൽ ചെറിയ മക്കളും കൊറോണ അവരെ ബാധിച്ചതും പ്രത്യാശ കുറിപ്പായി പങ്കു വെക്കുകയും ചെയ്തിരിക്കുന്നു.

“ഒരു സയന്‍റിസ്റ്റിനെ കണ്ടുപിടിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം. കൊവിഡ് വര്‍ധിക്കുമ്പോള്‍ വീടിനുള്ളില്‍ ഇരിക്കുക. ഒരു സൈന്യത്തെ കണ്ടെത്തി യുദ്ധം ചെയ്യുക. ധൈര്യമായി ഇരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക” എന്നൊക്കെയാണ് അലംകൃത ഇഗ്ലീഷിൽ കുറിച്ചിരിക്കുന്നത്. സ്വന്തം ഭാഷയിൽ ഭംഗിയായി അവതരിപ്പിക്കുകയാണ് അലംകൃത തന്റെ വിചാരങ്ങൾ.

കുട്ടികളുടെ മനസില്‍ കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന സ്വാധീനത്തെക്കുറിച്ച് മകളുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് പൃഥ്വിയും ഒരു കുറിപ്പ് പങ്കു വെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

“സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മളില്‍ മിക്കവരും എന്നിരിക്കെ ഈ സാഹചര്യം കുട്ടികളില്‍ സൃഷ്ടിച്ചിരിക്കുന്ന സ്വാധീനം ഞാന്‍ മനസിലാക്കുന്നു. അല്ലി മറ്റൊരു കൊവിഡ് കുറിപ്പ് കൂടി തയ്യാറാക്കിയിരിക്കുകയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം അല്ലാത്തപ്പോള്‍ അവള്‍ സ്വയം ചെയ്യുന്നതാണ് ഇതൊക്കെ. എത്രയും വേഗം വാക്സിന്‍ കണ്ടുപിടിക്കാന്‍ ആവട്ടെയെന്നും കുട്ടികള്‍ക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആവട്ടെയെന്നും ഞാന്‍ പ്രത്യാശിക്കുന്നു”

Be the first to comment

Leave a Reply

Your email address will not be published.


*