സ്കാനിംഗിൽ വയറിൽ മുഴ… ഓപ്പറേഷൻ ചെയ്തപ്പോൾ കണ്ടത് മറ്റൊന്ന്… ഞെട്ടി ഡോക്ടർമാർ

ജാർഖണ്ഡ്: സ്കാനിങ് എടുത്തപ്പോൾ വയറ്റിൽ മുഴ കണ്ടതിനെ ത്തുടർന്ന് ഓപ്പറേഷൻ നിർദേശിച്ച ഡോക്ടർ പക്ഷേ ഓപ്പറേഷൻ ഇടയിൽ ഡോക്ടർ പോലും ഞെട്ടുകയാണ് ഉണ്ടായത്. ഏഴു കിലോ ഭാരം വരുന്ന മുടി കെട്ടായിരുന്നു വയറ്റിനുള്ളിൽ. കടുത്ത വയറു വേദന കാരണം ഡോക്ടറെ സമീപിച്ചതായിരുന്നു കുട്ടി. ജാർഖണ്ടിൽ ആണ് സംഭവം.

വയറിൽ ട്യൂമറെന്ന് കരുതി പെൺകുട്ടിക്ക് ശസ്ത്രക്രിയ പുറത്തു എടുത്തത് കണ്ടുപ്പോൾ ഡോക്ടർമാർ ഞെട്ടുകയായിരുന്നു. കടുത്ത വേദനയെ തുടർന്ന് പെൺകുട്ടിക്ക് സ്കാനിങ് നിർദേശിച്ചു. സ്കാനിങ് റിപ്പോർട്ട്‌ വന്നപ്പോൾ വയറ്റിൽ മുഴ പോലെ ഒന്ന് കാണുകയാണ് ഉണ്ടായത്.

ജാർഖണ്ടിൽ റാഞ്ചിൽ ആണ് സംഭവം നടക്കുന്നത്. കടുത്ത വയർ വേദന തുടർന്ന് സ്വീറ്റികുമാരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിനേഴു വയസ്സായിരുന്നു സ്വീറ്റി കുമാരിക്ക്. സ്കാനിങ് പരിശോധനയിൽ പെൺകുട്ടിയുടെ വയറിൽ വലിയ ഒരു മുഴ പോലെ കണ്ടു. ട്യൂമർ ആണെന്ന് കരുതി നീക്കം ചെയ്യാൻ ഡോക്ടർമാർ ശാസ്ത്രക്രിയ നിർദ്ദേശിക്കുകയാണ് ചെയ്തത്.

ആമാശയത്തെയും കുടലിനെയും ചുറ്റി പിടഞ്ഞു കിടക്കുന്ന നിലയിൽ ആണ് സ്കാനിംഗിൽ മുഴ കണ്ടെത്തിയത്. വളരെ ഭീധിതമായി തോന്നിയ ഇക്കാര്യത്തിൽ ഡോക്ടർ പെട്ടന്ന് തന്നെ ശാസ്ത്രക്രിയ നടത്തണം എന്ന് പറയുകയായിരിന്നു. 6 മണിക്കൂർ നീണ്ട ഓപ്പറേഷൻ ആയിരുന്നു നടന്നത്.

പുറത്ത് എടുത്തപ്പോൾ സംഭവം കണ്ട് ഡോക്ടർമാർ പോലും ഞെട്ടി. പെൺകുട്ടി വർഷങ്ങൾ ആയി കഴിച്ചിരുന്ന മുടി ആയിരുന്നു ഒരു പന്ത് രൂപത്തിലായി മാറിയത് എന്ന് പിന്നീടാണ് വ്യക്തമായത്. ഏതായാലും 7 കിലോയോളം ഭാരം വരുന്ന മുടി കെട്ടായിരുന്നു വയറിൽ നിന്നും പുറത്തെടുത്തത്. വളരെ അത്ഭുതത്തോടെയാണ് മെഡിക്കൽ ലോകം ഇതിനെ നോക്കിക്കാണുന്നത്.

കുട്ടികാലം മുതൽ കുട്ടിക്ക് മുടി കൊഴിയുന്നത് ഉണ്ടായിരുന്നു. ഇത് കുട്ടി തിന്നുകയായിരുന്നു എന്നാണ് പിന്നീട് കണ്ടെത്തിയത്. ഈ മുടി ആയിരുന്നു പന്ത് രൂപത്തിൽ വയറ്റിൽ അടിഞ്ഞു കൂടിയത്. മുടി കഴിക്കുന്നത് ഒരു തരം മാനസിക പ്രശ്നം ആണെന്ന് ഡോക്ടർസ് പറയുന്നു. ഇത്തരം മാനസിക പ്രശ്നങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാറുള്ളു.

തന്റെ നാല്പത് വർഷത്തിൽ ജീവിതത്തിൽ ഇത്രെയും ഭാരം വരുന്ന മുടി വയറ്റിൽ നിന്ന് നീക്കം ചെയുന്നത് ആദ്യമായിട്ടാണ് എന്ന് ഓപ്പറേഷൻ ചെയത ഡോക്ടർ പറഞ്ഞു. മുടിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വളരെ അത്ഭുതത്തോടെയാണ് ലോകം ഇതിനെ വീക്ഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*