പല്ല് പാല് പോലെ വെളുക്കണോ… വെറും മൂന്ന് ചേരുവകൾ മാത്രം മതി…

ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്നാല്‍ പലപ്പോഴും പല്ലിലെ കറ വായ തുറന്നു ചിരിക്കാൻ നമ്മെ അനുവദിക്കാറില്ല. ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. നമ്മുടെ സൗന്ദര്യത്തേയും ഇത് ദോഷമായി ബാധിക്കാറുണ്ട്.

ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് മാർഗമുള്ളൂ എന്ന് വിചാരിക്കുന്നവര്‍ അറിയേണ്ടത് പ്രയാസമില്ലാത്ത ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം എന്നാണ്.
കുറച്ചു ഉപ്പും പാതി നാരങ്ങയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഉണ്ടെങ്കിൽ പല്ല് പാല് പോലെ വെളുപ്പിക്കാം.

പല്ലിലെ കറ മാറ്റാൻ ഏറ്റവും നല്ലതാണ് ഉപ്പും നാരങ്ങ നീരും ഇഞ്ചി നീരും. ഇഞ്ചിയും നാരങ്ങ നീരും അതിൽ അല്‍പം ഉപ്പ് ചേര്‍ത്ത് അത് കൊണ്ട് പല്ല് തേയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരാഴ്ച്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉപ്പും നാരങ്ങ നീരും ഇഞ്ചി നീരും.

പകുതി നാരങ്ങ മതി. ചെറിയ ഒരു കഷ്ണം ഇഞ്ചിയും. പിന്നെ വേണ്ടത് കാൽ ടീ സ്പൂൺ ഉപ്പും മാത്രമാണ് വേണ്ടത്. ഇവ എടുത്ത് നന്നായി മിക്സ് ചെയ്ത് ബ്രഷ് ഉപയോഗിച്ച് തന്നെ പല്ലിൽ തേക്കാം. കറ അപ്രതീക്ഷിതമായി ഇല്ലാതാവുന്നത് കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*