നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു കല്യാണസദ്യ… സന്തോഷം പങ്കു വെച്ച് പ്രീത പ്രദീപ്‌.

കൊറോണ എന്ന മഹാമാരി ലോകത്തെ വലക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ എഴെട്ട്  കഴിഞ്ഞു ഒരുപാട് മേഖലകളിലാണ് ഇതിന്റെ പ്രശ്നങ്ങൾ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതിലെ ഒരു പ്രശ്നവും മാനസിക പ്രയാസവും തീർന്നു കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്  പ്രീത പ്രദീപ്‌.

കൊറോണ കാരണം ആരും കല്ല്യാണത്തിന് വിളിക്കുന്നില്ലെന്നും, ഇനിയെപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാന്‍ കഴിയുക എന്നുമുള്ള സങ്കടം കുറച്ച് ദിവസം മുൻപ്  പ്രീത സോഷ്യൽ മീഡിയയിൽ  പങ്കുവച്ചിരുന്നു. ചെറുപ്പത്തിൽ സദ്യക്ക് മുന്നിൽ ഇരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ആണ് അന്ന് താരം തന്റെ വിഷമം പങ്കു വെച്ചത്.

“സദ്യ അന്നും ഇന്നും ഇനിയെന്നും ഒരു വികാരം തന്നെയാണ്. ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക കൊറോണ കാരണം 50 മെമ്പേഴ്സിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലന്നേ…യ് ഒരു സദ്യ പ്രേമിയുടെ രോദനം.” എന്നാണ് അന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പ്. ചെറുപ്പത്തിലേ ആ ഫോട്ടോയും ഈ കുറിപ്പും അന്ന് തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ, അതിന്റെ ബാക്കിയെന്നോണം ഒരു ചിത്രവും ക്യാപ്ഷനും പങ്കുവച്ചിരിക്കുകയാണ് പ്രീത. ‘നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത് പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി’ കുറിപ്പ് തന്നെ വൈറലാവുകയാണ് ഇപ്പോൾ. കൂട്ടത്തിൽ സദ്യ കഴിക്കാനിരിക്കുന്ന കല്യാണത്തിന് ഒരുങ്ങിപ്പോയ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോയും പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

സദ്യ ഒരു വികാരമാണ് എന്നും ഇന്ന് തുടങ്ങിയതല്ല ആ ഇഷ്ട്ടം എന്നും എന്നും ഇഷ്ട്ടം സദ്യയോടാണ് എന്നും കുറച്ചുദിവസം മുന്നേ പ്രീത പങ്കുവച്ചിരുന്നു. കൂട്ടത്തിൽ അന്ന് പ്രീത പങ്കുവച്ചത് കുട്ടിക്കാലത്ത് സദ്യ കഴിക്കുമ്പോള്‍ പപ്പടം പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു. അതിലുപോലെ തന്നെ പുതിയ ചിത്രത്തിലും കയ്യിൽ പപ്പടം ഉണ്ട്.

കൊതിപ്പിക്കല്ലേയെന്നാണ് പലരും ചിത്രത്തിന് കമന്റിടുന്നത്. കൂടാതെ ബോളിയില്‍ പായസം ഒഴിക്കുന്ന വീഡിയോയും പ്രീത പങ്കുവച്ചിട്ടുണ്ട്. “എനിക്കിനി എപ്പോള്‍ സെലക്ഷന്‍ കിട്ടുമോ ആവോ” എന്നാണ് പ്രശസ്ത സീരിയല്‍ താരമായ മീരാ കൃഷ്ണന്‍ പ്രീതയുടെ ചിത്രത്തിനും കുറിപ്പിനും താഴെ പ്രതികരിച്ചിരിക്കുന്നത്.

നര്‍ത്തകി എന്ന നിലയില്‍ ആണ് പ്രീത പ്രദീപ്‌ ശ്രദ്ധേയയായിരുന്നത്. എന്നാൽ പിന്നീട് മിനി സ്‌ക്രീനിലും ശ്രദ്ധ നേടാൻ താരത്തിന് ഭാഗ്യം കിട്ടി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. അത്രത്തോളം ജന പ്രീതി ഉള്ള കഥ പാത്രമായിരുന്നു അത്.

സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ പ്രീത അവതരിപ്പിച്ചു. വല്ലാത്ത ജന ശ്രദ്ധ പിടിച്ചു പറ്റുന്ന അഭിനയമാണ് താരത്തിന്റേത്. ഉയരെയിൽ ചെയ്ത വേഷം ജന ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. ബെസ്റ്റ് ഫ്രണ്ടിനെയാണ് പ്രീത പ്രദീപ് വിവാഹം കഴിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*