ലെഗ് പീസില്ലേ… യുവാവിന് ചുട്ട മറുപടിയുമായി അന്ന ബെൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ക്യാമ്പയിൻ ആണ് “we have legs”. മലയാള ചലച്ചിത്ര വീഥിയിലെ പുതുമുഖ അഭിനയത്രി ആയ അനശ്വര രാജൻ ഇറക്കം കുറഞ്ഞ വസ്ത്രത്തിൽ ഉള്ള ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അതിനെ തുടർന്ന് നടന്ന പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ പ്രതിഷേധിച്ചാണ് നടിമാർ ഈ ക്യാമ്പയിന്റെ ഭാഗമായി കാലു കാണിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.

അന്ന ബെൻ, റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ ‘വീ ഹാവ് ലെഗ്‌സ്’ ക്യാംപെയ്നിന്റെ ഭാഗമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ മുന്നോട്ട് വന്നതോടു കൂടിയാണ് legs campaign വലിയ ആരവത്തിലേക്ക് നീങ്ങിയത്.

ഇപ്പോൾ വൈറലാകുന്നത് അന്ന ബെൻ ലെഗ്‌സ് ക്യാമ്പയിന്റെ പുറത്തു പോസ്റ്റ് ചെയ്ത സാധാരണ ഒരു ഫോട്ടോക്ക് പ്രേക്ഷകനായ ഒരു യുവാവ് ചോദിച്ച ചോദ്യവും അന്ന യുവാവിന് നൽകിയ ചുട്ട മറുപടിയും ആണ്. ലെഗ്‌സ് കാമ്പയിന്റെ ഭാഗമായി അന്ന ആദ്യം തന്റെ കാൽ കാണിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മനുഷ്യ സ്ത്രീയുടെ കാലുകൾ എന്നാണ് അന്ന ചിത്രത്തോടൊപ്പം കുറിച്ചത്.

Anna Ben

അന്ന ഇൻസറ്റഗ്രാമിലിട്ട ഫോട്ടയ്ക്ക് ആണ് അനാവശ്യ ചോദ്യം ഉയർന്നു വന്നത്. ‘ലെഗ് പീസ് ഇല്ലേ’ എന്നാണ് പ്രേക്ഷകനായ യുവാവിന്റെ ചോദ്യം. അന്ന വിട്ടു കൊടുത്തിട്ടില്ല. ഉടൻ തന്നെ ഹാൻഡ് പീസ് മതിയോ’ എന്ന മറുപടിയാണ് അന്ന നൽകിയത്. പിന്നാലെ അന്നയെ പിന്തുണച്ച് ആരാധകരും എത്തിയിട്ടുണ്ട് ഇൻസ്റ്റഗ്രാമിൽ.

പെണ്ണിന്റെ കാലുകൾ സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
യുവ അഭിനയത്രി അനശ്വരരാജൻ തന്റെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ സൈബർ ആക്രമണങ്ങൾക്ക് തുടക്കമാവുകയായിരുന്നു. പക്ഷേ പതിവിനു വിപരീതമായി സൈബർ അക്രമികളോട് അനശ്വര പ്രതികരിച്ചത് അതുപോലെ രണ്ട് കാലുകൾ കാണിച്ചാൽ രണ്ട് ചിത്രം കൂടി കൂടി വീണ്ടും പങ്കുവച്ചു കൊണ്ടായിരുന്നു.

രണ്ടാമത് അനശ്വര സൈബർ അക്രമികൾക്ക് മറുപടിയായി ചിത്രം പോസ്റ്റ് ചെയ്തപ്പോൾ  “ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ”  എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഇതിനു ശേഷമാണ് പ്രമുഖ നടിമാർ വി ഹാവ് ലെഗ്‌സ് എന്ന ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോകൾ പോസ്റ്റ് ചെയ്തു തുടങ്ങിയത്.

നടിമാരെ ക്യാമ്പയിൻ ഭാഗമായി അനശ്വര പിന്തുണ പ്രഖ്യാപിച്ച് ചിത്രം പോസ്റ്റ് ചെയ്ത യുവ നടിമാരുടെ ചിത്രങ്ങൾക്കൊപ്പം അവരുടെ കുറിപ്പുകളും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങൾക്കിടയിൽ ഈ ഒരു  പെൺ വിഷയം  ചൂടേറിയ ചർച്ചയായി മാറി കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ് പുറത്തു വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*