ഇപ്പോൾ പതിനഞ്ച് മക്കൾ… അമ്മ ഇപ്പോഴും ഗർഭിണി… കുട്ടികൾ എല്ലാം ഒരു കാര്യത്തിൽ ഒരേ പോലെ

ചെറിയ ഇടവേളകളിൽ തുടർച്ചയായി 15 പ്രസവം. ഇപ്പോൾ ആ അമ്മ വീണ്ടും ഗർഭിണി. പതിനഞ്ചു മക്കളെ പ്രസവിച്ച അമ്മ പതിനാറാമത്തെ കണ്മണിക്കായി കാത്തിരിക്കുന്നു എന്ന വാർത്ത വളരെ അത്ഭുതത്തോടെയാണ് ലോകം കേൾക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ആയി ഇവർ അടുപ്പിച്ചടുപ്പിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കൊണ്ടിരിക്കുകയാണ്.

പാറ്റി ഹെർണാണ്ടസ് എന്നാണ് സ്ത്രീയുടെ പേര്. 38 വയസ്സൻ ഇപ്പോൾ. ഭർത്താവ് കാർലോസ്. നോർത്ത് കരോളീനയിലാണ് ഈ കുടുംബം താമസിക്കുന്നത്. പതിനേഴു പേരടങ്ങുന്ന ഈ കുടുംബം ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അഞ്ചു ബെഡ്‌ റൂമുകൾ ഉണ്ടത്രേ. കൂടാതെ ഒരു നേഴ്‌സറിയും അഞ്ചു കട്ടിലുകളും.

ഒരാഴ്ചത്തേക്ക് ഏകദേശം 37,000 രൂപ ചിലവ് വരും എന്നാണ് ദമ്പതികളിടെ വാക്കുകൾ. മക്കളിൽ ആറു പേർ മൂന്നു തവണയായി പിറന്ന ഇരട്ടകളാണ്. 2008 ലായിരുന്നു ആദ്യ പ്രസവം. ഏറ്റവും ഇളയ കുഞ്ഞ് 2020 ഏപ്രിൽ മാസത്തിലാണ് പിറന്നത്. ഇപ്പോൾ ആ ‘അമ്മ ഗർഭിണിയാണ്. തുടർച്ചയായി ഗര്ഭിണിയാവുന്നതിലോ പ്രസവിക്കുന്നതിലോ യാതൊരു മനഃക്ലേശവും ഇല്ല എന്നാണ് പാറ്റിയുടെ വാക്കുകൾ.

ഗർഭധാരണത്തിലെ പതിവ് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുകയാണ്. ഒരു പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വീണ്ടും ഗർഭം ധരിക്കുമെന്ന് പാറ്റി പറയുന്നു. ഇപ്പോൾ ഗർഭത്തിലുള്ള കുഞ്ഞ് അടുത്തവർഷം 2021 മെയ് മാസത്തിൽ പുറത്തുവരും. ഈ വർഷം ഏപ്രിൽ മാസത്തിലാണ് പതിനഞ്ചാമത്തെ കുഞ്ഞിനെ പാറ്റി ജന്മം നൽകിയത്.

കുട്ടികൾ കരയുമ്പോൾ അവരുടെ അടുത്ത് എത്തണം. അവർക്ക് ഭക്ഷണം നൽകാനും അവരെ നല്ലപോലെ വളർത്താനും പ്രയാസം ഉണ്ട് പക്ഷേ അതിൽ താല്പര്യം ആണ്. അവരുടെ കുസൃതികളും വികൃതികൾ വളരെ രസകരമായി തന്നെ തന്നെയാണ് ഞങ്ങൾ എടുക്കാറുള്ളത് ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നു ഇതെല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ് എന്നാണ് അവരുടെ ചിന്ത.

കുടുംബസമേതം എങ്ങോട്ടെങ്കിലും പോകാൻ ഈ കുടുംബം ഉപയോഗിക്കുന്നത് 16 സീറ്റുള്ള ഒരു ബസ്സാണ്. ഇനിയും അംഗസംഖ്യ കൂടുന്നതുകൊണ്ട് വാഹനം മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്ന് ദമ്പതികൾ വളരെ രസകരമായി പറയുന്നു. വീട്ടിനുള്ളിൽ തന്നെ ഒരു നഴ്സറി ഉണ്ട് എന്ന് പറയുമ്പോൾ ലോകം മുഴുവൻ അത്ഭുതത്തോടെയാണ് ഈ കുടുംബത്തെ നോക്കി കാണുന്നത്

15 മക്കളാണ് നിലവിൽ. പതിനാറാമത്തെ കുഞ്ഞേ ഗർഭത്തിലും. കുട്ടികൾ തമ്മിൽ ഒരു കാര്യത്തിൽ സമാനതയുണ്ട്. ഒരേ മാതാപിതാക്കളുടെ മക്കളാണ് 15 പേരെങ്കിലും കാഴ്ചക്ക് പലരും ഒരുപോലെയല്ല പക്ഷേ പേരുകളിൽ അവർ സാമ്യം പുലർത്തുന്നുണ്ട്. എല്ലാവരുടെയും പേരിന്റെ ആദ്യ അക്ഷരം ഇംഗ്ലീഷിലെ C ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*