ഫോട്ടോഷൂട്ടിൽ തിളങ്ങി ഭാവന : ഫോട്ടോസ് കാണാം

ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ എന്നും സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ കാത്തു വെക്കുന്ന ഒരു താര മുഖമാണ് ഭാവനയുടേത്. തന്റെ സ്വതസിദ്ധമായ ശൈലിയിലും മികവുറ്റ ഭാവപ്രകടനങ്ങളിൽ ഉം തന്മയത്വം ഉള്ള അഭിനയ വൈഭവങ്ങൾ ഇലും ഭാവന മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തയാണ്. ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ഭാവന. തന്റെ പതിനാറാമത്തെ വയസ്സു മുതൽ തുടങ്ങിയതാണ് ഭാവന അഭിനയം.

ഇപ്പോൾ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലധികമായി ചുരുക്കം പറഞ്ഞാൽ ഭാവേന തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് അവിടെ മുതൽ ഇന്നോളം അറുപതിലധികം സിനിമകളുടെ ഭാഗമാവാൻ ഉം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യം ആവാനും ഭാവനയ്ക്കു സാധിച്ചു.

കന്നഡ സിനിമ നിർമ്മാതാവായ നവീൻ ആണ് ഭാവനയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം 2018 ജനുവരി 23നായിരുന്നു. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് അതിനുശേഷം ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് ഭാഗ്യം ലഭിക്കുകയുണ്ടായി.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട് CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ സിനിമകളിൽ ഉള്ള ഭാവനയുടെ കഥാപാത്രങ്ങൾ എന്നും പ്രേക്ഷകർ ഓർമ്മിക്കപ്പെടുന്നതാണ്.

തമിഴ് തെലുങ്ക് ഭാഷ കൾക്കപ്പുറം കന്നട ഭാഷയിലും ഇപ്പോൾ താരം സജീവമാണ്. ജാക്കി എന്ന ചിത്രത്തിലൂടെ കന്നഡയിൽ തുടക്കം കുറിച്ച ഗംഭീരമായിരുന്നു. ഇപ്പോൾ മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Be the first to comment

Leave a Reply

Your email address will not be published.


*