വിജയ് ദേവരകൊണ്ടയുമായി പ്രണയം?? പ്രേക്ഷകർക്ക് മുമ്പിൽ മനസ്സ് തുറന്ന്‌ രശ്മികാ മന്ദന്ന

വിജയ് ദേവരകൊണ്ടയും രശ്‍മിക മന്ദാനയും വിജയങ്ങൾ കൊയ്യുന്ന നായികാ നായകന്മാരാണ്. ഇവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകൾ വൻവിജയം ആണ് ഇപ്പോൾ. കേരളത്തിൽ പോലും ഒട്ടേറെ ആരാധകരാണ് ഇപ്പോൾ ഇവർക്ക്. ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങൾ വലിയ കോളിളക്കം ഉണ്ടാക്കി മുന്നേറിയ സിനിമകളാണ്.

ഇവർ ഒരുമിച്ച് അഭിനയിച്ച സിനിമകൾ വൻ ഹിറ്റായ മുതലാണ് ഇവർ രണ്ടുപേരും പ്രണയത്തിലാണെന്ന വാർത്തകൾ വളരെയധികം പ്രചരിച്ചത്. ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളിലെ രംഗങ്ങൾ ചിത്രങ്ങളുമെല്ലാം പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ ചോദ്യത്തിന് രശ്മിക മന്ദാന തുറന്നു മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ

താരത്തിന്റെ വാക്കുകളിങ്ങനെ:

‘ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്‍ടപ്പെടുന്നു. സിംഗിളായിരിക്കുന്നതിനെ കുറിച്ച് എല്ലാവരോടുമായി ഞാന്‍ പറയുന്നു. നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, എന്നെ വിശ്വസിക്കൂ. നിങ്ങളുടെ സ്‌നേഹത്തിലുളള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്, രശ്‍മിക സിംഗിളാണ്, ജീവിതത്തിന്റെ ഈ ഘട്ടം ആസ്വദിക്കുന്നു’

Be the first to comment

Leave a Reply

Your email address will not be published.


*