കണ്ണിൽ മുളക് തേച്ചത് കാഴ്ചയെ ബാധിച്ചു; രജിത്ത് കുമാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി രേഷ്മ രാജൻ

കഴിഞ്ഞ ബിഗ് ബോസ്സ് സീസണിൽ മത്സരാത്ഥിയായ രജിത് മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് വളരെ വിവാദമായ ഒരു സംഭവമായിരുന്നു..

ഷോയിലെ ഒരു ടാസ്കിനിടയിൽ രേഷ്മയുടെ കണ്ണിൽ രജിത് മുളക് തേക്കുകയായിരുന്നു. ഈ കാരണം കൊണ്ട് രജിത് ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.. രജിത്തിനെ പുറത്താക്കാൻ ഞാൻ കാരണക്കാരിയായി എന്നതിന്റെ പേരിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ താൻ നേരിടുന്നു എന്നാണ് രേഷ്മ പറയുന്നത്.

ഒരു മോശക്കാരിയും വില്ലത്തിയുമായിട്ടാണ് എന്നെ ഇപ്പോൾ പലരും കാണുന്നത്.. മാത്രമല്ല ഈ സംഭവത്തിന്‌ ശേഷം രേഷ്മയുടെ കണ്ണിനു പ്രശ്നമുണ്ട് ഇതൊന്നും ആൾകാർ കാണുന്നില്ല..

രജിത് ഫാൻസ്‌ എന്ന് പറയുന്നവരുടെ സൈബർ ആക്രമണവും കണ്ണിന്റെ പ്രശ്നത്തിനുമായി രജിത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് രേഷ്മ ഇപ്പോൾ…

Be the first to comment

Leave a Reply

Your email address will not be published.


*