ഇരയെന്ന് കരുതി സ്വന്തം ശരീരം അകത്താക്കി പാമ്പ്; വീഡിയോ വൈറൽ

സാധാരണ ഗതിയിൽ പാമ്പിന്റെ ഇരയോ ഭക്ഷണമോ അല്ലാത്തതാണ് മറ്റു പാമ്പുകളുടെ ശരീരം. എന്നാൽ ചില ഇനം പാമ്പുകൾ ചെറിയ പാമ്പുകളെ ഭക്ഷണമാക്കാറുണ്ട്. വളരെ അപൂർവ്വമായിട്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത് എന്നാണ് ജന്തുലോക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പാമ്പുകൾ മറ്റു പാമ്പുകളെ ആഹാരമാക്കാറുള്ളത് പോലും അപൂർവമായ സ്ഥിതിയിൽ സ്വന്തം ശരീരം തന്നെ ഇരയെന്നു തെറ്റിധരിച്ച് അകത്താക്കാൻ ശ്രമിച്ച പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് പമ്പ സ്വന്തം ശരീരം വിഴുങ്ങുന്ന ചിത്രം പടർന്നു പ്രചരിച്ചത്.

സ്വന്തം ശരീരത്തിന്റെ വാല്യൂ മുതലാണ് പാമ്പ് അകത്താക്കി തുടങ്ങിയത്. മെല്ലെ മെല്ലെ വാലു മുതൽ ശരീരത്തിന്റെ ഏറിയ പങ്കും ഈ പാമ്പ് അകത്താക്കിയിരുന്നു. അതാണ് ചിത്രങ്ങൾ വരച്ചു കാണിക്കുന്നത്. സമീപത്തുണ്ടായിരുന്ന ഒരാളുടെ അവസരത്തിനൊത്തതും ബുദ്ധിപരമായതുമായ പ്രവർത്തനം പാമ്പിനെ രക്ഷിച്ചു എന്നു വേണം പറയാൻ.

പാമ്പിന്റെ വായിലെത്തിയ ഇര അതിന്റെ വായിൽ ഉള്ള ദഹന രസത്തിന്റെ പ്രവർത്തനം കാരണമായി ദാഹിച്ചു തുടങ്ങുകയാണ് ചെയ്യുക. അങ്ങിനെയാണ് പാമ്പിന്റെ ദഹന പ്രക്രിയയുടെ ചുരുക്കം. അങ്ങനെ ആണെങ്കിൽ പാമ്പിന്റെ വായിലെത്തിയ സ്വന്തം ശരീരം കുറച്ചു നേരം കഴിയുമ്പോൾ ദഹനരസത്തിന്റെ പ്രവർത്തനത്താൽ ദഹിച്ചു തുടങ്ങും. അങ്ങനെ സംഭവിച്ചാൽ മെല്ലെ പാമ്പിന് ജീവൻ നഷ്ടമാകും.

ഇത് അറിയാവുന്ന ഒരാളാണ് സമീപത്തു ഉണ്ടായിരുന്നത് എന്നത് പാമ്പിന്റെ ജീവൻ രക്ഷിച്ചു . അദ്ദേഹം പാമ്പിന്റെ വായിൽ ദ്രവ രൂപത്തിൽ ഉള്ളെതന്തോ പുരട്ടുകയാണ് ചെയ്തത്. ആ ദ്രവം വായിൽ എത്തിയപ്പോൾ പാമ്പ് വിഴുങ്ങിയ സ്വന്തം ശരീര ഭാഗം വേഗം പുറത്തേക്ക് ഛർദ്ദിക്കുകയാണുണ്ടായത്. അങ്ങിനെ ആ പാമ്പിന് ജീവൻ തിരിച്ചു കിട്ടി.

സാദാരണ ഗതിയിൽ ഉണ്ടാവാത്ത സംഭവം ആണ് ഇത്. അഥവാ പാമ്പ് സ്വന്തം ശരീരം വിഴുങ്ങണമെങ്കിൽ രണ്ടു കാരണമാണ് വേണ്ടത്. ഒന്നുകിൽ ഇരയാണെന്നു തെറ്റിധരിക്കുക. അല്ലെങ്കിൽ കടുത്ത സമ്മർദത്തിൽ അകപ്പെടുക.
ഈ രണ്ടു കാരണങ്ങളിൽ ഒന്നില്ലാതെ പാമ്പ് സ്വന്തം ശരീരം ഒരിക്കലും വിഴുങ്ങുകയില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*