ആ സംഗീതം നിലച്ചു.. SPB ഓർമ്മയായി.. ആദരാഞ്ജലികൾ

സംഗീത ലോകത്തിനു തീരാ നഷ്ടമായി SP ബാലസുബ്രഹ്മണ്യം വിട പറഞ്ഞു.. 74 വയസ്സായിരുന്നു. ചെന്നൈയിലെ എം ജി എം ആശുപത്രിയിൽ ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ്‌ 5 നാണ് കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഓഗസ്റ്റ്‌ 13 ആം തീയതി ആരോഗ്യനില വഷളായതിനെ തുടർന്ന് ICU വിലേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം ഇന്ന് വരെ ഗുരുതരാവസ്ഥയിൽ ICU വിൽ തന്നെയായിരുന്നു.

സംഗീത ലോകത്തിനു തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം. തമിഴ് മലയാളം കന്നഡ തെലുഗ് ഹിന്ദി എന്നിങ്ങനെ ഒരുപാട് ഭാഷകളിൽ ഒരുപാട് സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്.

സാജൻ എന്ന ഒറ്റ ഹിന്ദി സിനിമയിലെ ഗാനം മതി ഇന്ത്യയിലെ ഏത് കോണിലുള്ളവർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ..

Be the first to comment

Leave a Reply

Your email address will not be published.


*