ബഷീർ ബാഷിയുടെ ജന്മദിനം പൊടിപൊടിച്ച് മഷൂറയും സുഹാനയും

ബിഗ് ബോസ് താരം ബഷീർ ബാശ്ശിയുടെ ജന്മദിന ആഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ജന്മ ദിനത്തിന്റെ തലേദിവസം വീട്ടിൽ വെച്ചാണ് ആഘോഷം നടത്തുന്നത്. ലൈവായി പ്രേക്ഷകർക്കു മുന്നിൽ ജന്മ ദിനം ആഘോഷിക്കുകയാണ് ബഷീർ ബാശിയും കുടുംബവും

സുഹാനയും മഷൂറയും മക്കളും കൂടാതെ അടുത്ത സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. അവരെയെല്ലാം വീഡിയോയിൽ കാണുന്നുണ്ട്. കേക്ക് മുറിച്ചാണ് ജന്മ ദിനം ആഘോഷിക്കുന്നത്. കൂട്ടത്തിൽ പതിവുപോലെയുള്ള പാട്ടും ഡാൻസ് പരിപാടികളും ഉണ്ട്. എല്ലാമായി ബഹു രസമായാണ് ആഘോഷം നടക്കുന്നത്.

ലൈവായാണ് പരിപാടി പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നത് തന്നെയാണ് ഒന്നാമത്തെ ഹൈലൈറ്റ്. 1800 പേർ തുടക്കത്തിൽ തന്നെ ലൈവിൽ ഉണ്ട് എന്നാണ് വീഡിയോ വീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കുക. ആഡയാഭരണങ്ങളോ പൊലിപ്പുകളോ ഒന്നും ഇല്ലാതെ തന്നെ ഇത്രത്തോളം ആരാധകരെ കൂടെ നിർത്തുക എന്നത് തന്നെയാണ് ബഷീർ ബാശ്ശിയുടെയും കുടുംബത്തിന്റെയും വിജയം.

കേക്കിന് മുകളിൽ വെറും ബഷീർ ബാശിക്ക് ജന്മദിനാശംസകൾ മാത്രമല്ല ഉള്ളത് എന്നതാണ് ജന്മദിന ആഘോഷത്തെ വ്യത്യസ്തമാക്കുന്നത്. ബഷീർ ബാശ്ശിയുടെ ഓഫിഷ്യൽ ലോഗോ കൂടി ഉണ്ട് കേക്കിന്റെ പുറത്ത്. അത് ആഘോഷത്തെ ഒരല്പം പ്രൗഢമാക്കി എന്ന് തന്നെ വേണം പറയാൻ. തുടർന്ന് ബഷീർ ബശി സംസാരിക്കുന്നതിൽ ലോഗോ പ്രകാശനം ഉടനെ തന്നെ ഗംഭീരമായി നടത്തും എന്നും പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*