‘മേഘ്ന ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി’ ‘ചിരു പുനർജനിച്ചു’ ഇതൊക്കെ വ്യാജ വാർത്തകളാണ് പ്രതികരിച്ച് മേഘ്ന

കന്നഡ സിനിമയിലെ നടനും മേഘ്‌നയുടെ ഭർത്താവുമായ ചിരഞ്ജീവി സർജയുടെ അകാലമരണം സിനിമാ ലോകത്തെ ഞെട്ടിച്ചതായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഹൃദയാഘാദത്തെ തുടർന്ന് ചിരു വിടപറഞ്ഞത്. പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഒരുമിച്ചവരാണ് മേഘ്നയും ചിരുവും. ചിരുവിന്റെ മരണസമയത് മേഘ്ന ഗർഭിണിയായിരുന്നു.

ഇപ്പോഴിതാ തന്നെക്കുറിച്ചു പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ് മേഘ്ന. “മേഘ്ന ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ചിരു പുനർജനിച്ചു” എന്നൊക്കെയുള്ള വ്യാജ വാർത്തകളാണ് യുട്യൂബിലൂടെയും മറ്റും പ്രചരിക്കുന്നത്. ഇത് സത്യമല്ലെന്നും ഇതുപോലെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ തന്നെ നിങ്ങളെ അറിയിക്കുമെന്നും നടി പറയുന്നു..

പത്തു വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് ഇരുവരും വിവാഹിതരായത്.. സന്തോഷം നിറഞ്ഞ ജീവിതത്തിനിടയിൽ ഹൃദയാഘാതം ചിരുവിന്റെ ജീവിതം കവർന്നെടുത്തു..

Be the first to comment

Leave a Reply

Your email address will not be published.


*