എട്ട് ജീവനുകളെ മരണത്തിൽ നിന്ന് രക്ഷിച്ചത് പിഞ്ചിളം പൈതലിന്റെ കരച്ചിൽ

മലപ്പുറം: എടപ്പറ്റ കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട്ടിലാണ് സംഭവം ശനിയാഴ്ച പുലർച്ചെയാണ് ഇരുനില ഓട് ഇട്ട വീട് നിലംപൊത്തിയത്. വീട് നിലംപൊത്തിന്നതിന്റെ അല്പം മുമ്പ് യൂസഫിനെ പേരകുട്ടിയായ പിഞ്ചിളം പൈതൽ റജ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു അങ്ങനെ ആ കുട്ടി കരയുകയും അതിനെ തുടർന്ന് വീട്ടുകാർ ഉണരുകയും ചെയ്തിട്ടില്ലെങ്കിൽ അംഗങ്ങൾ ആ വീട് നിലംപൊത്തി എന്നതിനൊപ്പം മണ്ണിൽ ചേരുമായിരുന്നു.

യൂസഫിനെ പേരകുട്ടിയായ റജയുടെ കരച്ചിൽ കേട്ടുണർന്നതു കൊണ്ടാണ് കുടുംബാംഗങ്ങൾ മുഴുവനും മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതല്ലെങ്കിൽ ഇരുനില വീട് നഷ്ടപ്പെട്ടതിനൊപ്പം കുടുംബാംഗങ്ങളുടെ ജീവനും പൊലിഞ്ഞു പോയേനെ. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ മുഴുവനും ഉണരുകയായിരുന്നു. രാത്രി രണ്ടു മണിക്കായിരുന്നു സംഭവം.

ഇത്രയും കാലം താമസിച്ച വീട് നിലം പൊത്തിയിട്ടും താനും കുടുംബവും ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രമാണ് യൂസഫിനുള്ളത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട് തകര്‍ന്നത്. കണ്‍മുന്‍പിലാണ് ഓടിട്ട ഇരുനില വീട് തകര്‍ന്ന് വീണത്. അതിൽ തനിക്ക് ഒരല്പം പോലും വിഷമം ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ഇരുനില വീട് തന്റെയും തന്റെ കുടുംബത്തിൽ കുടുംബാംഗങ്ങളുടെയും കൺമുന്നിൽ വച്ച് മണ്ണായി മാറുന്നത് നോക്കിനിൽക്കുകയാണ് ചെയ്തത് പക്ഷേ അവരുടെ ഉള്ളിൽ നടുക്കം മറ്റൊന്നായിരുന്നു. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങി പ്പോകുമായിരുന്നു.

പതിവുപോലെ രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങി രണ്ടു മണിക്കാണ് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. എന്ത് ചെയ്താലും കുഞ്ഞേ കരച്ചിൽ നിർത്താൻ കൂട്ടാക്കിയില്ല പതിവില്ലാത്ത കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ മുഴുവൻ എണീറ്റു. അതാണ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ കാരണമായത് എന്നാണ് ഗൃഹനാഥൻ വാക്കുകൾ.

കരഞ്ഞുകൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബാംഗങ്ങൾ കേട്ടത് ഞെട്ടിക്കുന്നതായിരുന്നു. ചുമരുകളില്‍നിന്ന് ശബ്ദവും, ചുമരുകള്‍ വിണ്ടു കീറുന്നതും മണ്ണ് പൊടിയുന്നതും ശ്രദ്ധയില്‍പ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ ജസീന പകച്ചു നിന്നിരുന്നെങ്കിൽ ആ കുടുംബം മുഴുവൻ അപകടത്തിൽ പെട്ടെന്ന് യുക്തിസഹമായ ആ മാതാവ് തീരുമാനം കൈകൊണ്ടു എല്ലാവരെയും കൂട്ടി പുറത്തേക്കിറങ്ങി.

തൊട്ടടുത്ത റൂമിൽ കിടക്കുന്ന മറ്റു മക്കളെയും പിതാവിനെയും മാതാവിനെയും എല്ലാം വിളിച്ചുണർത്തിയത് കുഞ്ഞിന്റെ കരച്ചിലാണ്. കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നതിനിടെ ചുമരിൽ നിന്ന് വിണ്ടുകീറുന്ന ശബ്ദവും മറ്റും കേട്ടത് കുഞ്ഞിന്റെ മാതാവാണ്. അവരുടെ സന്ദർഭോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ആ കുടുംബം മുഴുവൻ ജീവൻ അപകടത്തിലാകുമായിരുന്നു.

നാല് കുട്ടികൾ അടക്കം എട്ടു പേരാണ് അന്ന് വീട്ടിൽ അന്തിയുറങ്ങി യിരുന്നത് എല്ലാവരെയും കൂട്ടി അവർ പുറത്തേക്കിറങ്ങി സിനിമയിലൊക്കെ കഥാനായകൻ രക്ഷപ്പെടുന്നത് പോലെ പുറത്തിറങ്ങി അഞ്ചുമിനിറ്റിനുള്ളിൽ രണ്ട് നില കെട്ടിടം നിലം പൊത്തി. അല്പ്പസമയത്തെ വ്യത്യാസമുണ്ടെങ്കിൽ ആ കുടുംബത്തിലെ ജീവൻ ഒന്നു പോലും ബാക്കിയില്ലാതെ പൊലിഞ്ഞു മണ്ണിൽ പോയേനെ.

ചെറിയ കുട്ടിയുടെ കരച്ചിലും ആ കാരണം രക്ഷപ്പെട്ട എട്ടംഗ കുടുംബവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് വളരെ അത്ഭുതത്തോടെയാണ് ലോകം ഈ കുടുംബത്തിലെ നടന്ന സംഭവം നോക്കിക്കാണുന്നത് എല്ലാവരും സ്തുതി പാടുന്നത് ദൈവത്തെ തന്നെയാണ്.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ പ്രതീകമാണ് എന്നാണ് എല്ലാവരുടെയും പ്രതികരണം കൂട്ടത്തിൽ ഒരാൾ ഒരു കവിയുടെ വരികൾ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ..
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ..”

Be the first to comment

Leave a Reply

Your email address will not be published.


*