“തട്ടമിടാതെ പുറത്തിറങ്ങാറില്ല… നിസ്കാരം മുടക്കാറില്ല… ഭർത്താവും കുഞ്ഞുമാണ് ഇപ്പോൾ ലോകം”: സജിത ബേട്ടി

കുറച്ചുവർഷങ്ങളായി മിനി സ്ക്രീൻ രംഗത്ത് കാണാത്ത ഒരാളാണ് സജിതാ ബേട്ടി. താരം ഈയടുത്ത് വ്യക്തി ജീവിതത്തെ കുറിച്ച് പങ്കുവച്ച ചില കാര്യങ്ങളാണ് വൈറലാകുന്നത് ചെയ്ത വേഷങ്ങളിൽ എല്ലാം പ്രേക്ഷകപ്രീതി നേടിയ താരമായിരുന്നു അതുകൊണ്ടുതന്നെ പങ്കുവെച്ച് കാര്യങ്ങൾ അതീവ വേഗതയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഭർത്താവ് ശമ്മാസ് നും കുഞ്ഞിനുമൊപ്പം സുഖ ജീവിതത്തിലാണ് താനെന്നാണ് സജിത ബേട്ടി ആരാധകരുമായി പങ്കുവച്ചത് തുടങ്ങുന്നത്. മേക്കപ്പ് ഒഴുവാക്കി എന്നും അതിനൊപ്പം തട്ടമിടാതെ താൻ പുറത്തിറങ്ങാറില്ല എന്നും ഉത്തമയായ ഒരു വീട്ടമ്മയാണ് താൻ ഇപ്പോൾ എന്നും താരം പറയുന്നു. ഇക്കാര്യങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

സജിതാ ബേട്ടി വളരെ സന്തോഷത്തോടുകൂടി പങ്കുവെച്ച മറ്റൊരു കാര്യം ഇതായിരുന്നു. പ്രമുഖ ചലച്ചിത്ര താരം ദിലീപേട്ടൻ തന്നെ ദിലീപേട്ടനെ ലക്കിസ്റ്റാർ എന്നാണ് വിളിക്കുന്നത് അതിനു കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്. വളരെയധികം  സന്തോഷത്തോടെയാണ് ഇക്കാര്യം സജിത പ്രേക്ഷകരുമായി പങ്കുവച്ചത്.

ഗര്‍ഭിണിയായതു മുതല്‍ ആണ് സീരിയല്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. എങ്കിലും അഞ്ചാം മാസത്തിൽ ഒരു വേഷം ചെയ്തിരുന്നു.
ഡെലിവറിക്ക് ശേഷം അത് പൂർത്തിയാക്കാനും സജിതക്ക് സാധിച്ചു. ഭര്‍ത്താവും കുഞ്ഞുമൊത്ത് വയനാട്ടിലാണ് സജിത ഇപ്പോള്‍. കുഞ്ഞിനുവേണ്ടി  എടുത്ത ഇടവേള നല്ലൊരു വേഷം കിട്ടുന്ന തോടുകൂടി അവസാനിക്കുമെന്നും മിനിസ്ക്രീൻ രംഗത്തേക്കു തിരിച്ചുവരുമെന്നും പ്രതീക്ഷ തരുന്നുണ്ട് സജിത.

സജിതാ ബേട്ടി ഹൈദരാബാദിലാണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം കേരളത്തിലായിരുന്നു. മിസ്റ്റർ & മിസിസ്സ് എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു സജിത സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് കുറച്ചു ചിത്രങ്ങളിൽ കൂടി ബാലതാരമായി സജിത  അഭിനയിച്ചിട്ടുണ്ട്. 2000-ൽ പുറത്തു വന്ന മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലാണ് ആദ്യമായി നായികാപ്രാധാന്യമുള്ള ഒരുവേഷം സജിത ബേട്ടി ചെയ്യുന്നത്.

പിന്നീട് നിരവധി സിനിമകളിൽ സജിത ബേട്ടി അഭിനയിച്ചു. ഭൂരിഭാഗവും സപ്പോർട്ടിംഗ് റോളുകളായിരുന്നു. 2000ൽ  ഇവർ  സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങി.  മുപ്പതിലധികം സീരിയലുകളിൽ സജിത അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു ചെയ്തിരുന്നത്. എല്ലാം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം ആയിരുന്നു.

ബിസിനസ്സുകാരനായ ഷമാസ് ആണ് സജിതയുടെ ഭർത്താവ്.  സജിത – ഷമാസ് ദമ്പതികൾക്ക് ഇസ ഫാത്തിമ എന്ന് പേരുള്ള ഒരു  മകളാണുള്ളത്. അവളെ ഗർഭിണിയായിരിക്കുന്ന സമയത്താണ് അഭിനയത്തിൽ നിന്ന് അവധിയെടുക്കുന്നത്. ഇപ്പോൾ ഭർത്താവും കുഞ്ഞുമാണ് ലോകം എന്നാണ് സജിതയുടെ വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*