തലയിൽ ഇഷ്ടികകൾ ചുമക്കുമ്പോഴും തോളിൽ സാരികൊണ്ട് തൊട്ടിൽ കെട്ടി തന്റെ പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ച് ഈ അമ്മ

യഥാർത്ഥത്തിൽ പട്ടിണി പാവങ്ങളുടെ നാട് തന്നെയാണ് ഇന്ത്യ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പേടാപാടുപെടുന്നവരുടെ കൂടി നാടാണ് ഇന്ത്യ. പട്ടിണികിടക്കുന്നവരും പട്ടിണി കിടക്കാതിരിക്കാന്‍ എല്ലുമുറിയെ പണിയെടുക്കുന്നവരും തന്നെയാണ് ജനസംഖ്യയിൽ അധികവും .

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന അസ്മി ഈ അടുത്ത് പങ്കുവച്ച ഒരു അമ്മയുടെ ചിത്രം വൈറലായിരുന്നു. തലയില്‍ ഇഷ്ടികകള്‍ ചുമക്കുമ്പോഴും തോളില്‍ സാരികൊണ്ട് തൊട്ടില്‍ കെട്ടി തന്റെ പിഞ്ചു കുഞ്ഞിനെ ഉറക്കിയ അമ്മയാണ് ചിത്രത്തിൽ. ഹൃദയം നുറുങ്ങിപ്പോകുന്ന അവസ്ഥയാണ് ഈ ഇതിവൃത്തം.

കുഞ്ഞിനെ മാറ്റി നിര്‍ത്തി ജോലിക്ക് പോകാനോ, കുഞ്ഞിനൊപ്പം നിന്ന് ജോലിക്ക് പോകാതിരിക്കാനോ കഴിയാതെ മാനസിക പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവരെയെല്ലാം പ്രധിനിധീകരിക്കുന്നതാണ് ഈ ചിത്രം.

ജോലികൾ എല്ലാം വ്യത്യസ്തമാണ്. ജോലി സാഹചര്യങ്ങളും. പല സാഹചര്യങ്ങളിലും കുഞ്ഞു മക്കളെ കൂടെ നിർത്താൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. പക്ഷെ മിക്ക സാഹചര്യങ്ങളും കുഞ്ഞുങ്ങൾക് പ്രയാസമാണ്. അങ്ങിനെ ഒരു സാഹചര്യമാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം.

ഷബാന അസ്മി ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഈ അമ്മയെ ഏറ്റെടുത്തത്. സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന് കയ്യടിക്കുകയാണ് ട്വിറ്റര്‍.
സമാനതകളില്ലാത്ത മാതൃത്വം എന്നാണ് ഈ ചിത്രത്തിന് പലരും കൊടുത്ത ക്യാപ്ഷൻ ചിത്രത്തിലെ ആശയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നു പറഞ്ഞവരും കുറവല്ല.

Be the first to comment

Leave a Reply

Your email address will not be published.


*