കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല.. അതാണ്‌ ഞാനങ്ങനെ ചെയ്യാൻ കാരണമായത് : കമൽ

ഏകദേശം മുപ്പതോളം വർഷങ്ങൾക്ക് മുമ്പ് നടന്ന ഓഡിഷൻ വിശേഷങ്ങൾ പങ്കുവെച്ചതിൽ സംവിധായകൻ കമൽ നടി കാവ്യാ മാധവനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. 1991ൽ പുറത്തിറങ്ങിയ കമൽ ചിത്രമായ “പൂക്കാലം വരവായി” എന്ന ചിത്രത്തിൽ ആണ് കാവ്യ ആദ്യമായി ബാല താരത്തെ അവതരിപ്പിക്കുന്നത്. അന്ന് സൈറ്റിൽ വെച്ചുണ്ടായ അനുഭവങ്ങൾ ആണ് കമൽ പങ്കുവെക്കുന്നത്.

കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നു എന്ന് പറഞ്ഞാണ് കമൽ പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ഓഡിഷൻ വിശേഷങ്ങൾ ആരംഭിക്കുന്നത്. പതിവില്ലാത്ത ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നാണ് കമല്‍ ചെറുപുഞ്ചിരിയോടെ ഓർത്തെടുത്തു പറയുന്നത്.

അന്നത്തെ കാവ്യയിൽ ഏറ്റവും മികച്ചതായി തോന്നിയത് ആ നാണം തന്നെ ആയിരുന്നു എന്നാണ് കമലിന്റെ വാക്കുകളുടെ ധ്വനി. അതുകാരണത്താലാണ് ആൻ കാവ്യ ഓഡിഷനിൽ വിജയിച്ചത് എന്നും കമൽ പറഞ്ഞു. 1991 ൽ നടന്ന ആ ഓഡിഷനിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു എന്നും അന്ന് സെലക്ഷൻ കിട്ടാതെ പോയ കുട്ടികളിൽ ഒരാൾ ഇന്ന് മലയാളം ചലച്ചിത്ര രംഗത്ത് സജീവമായ നടനാണെന്നും കമൽ വ്യക്തമാക്കി. ജയസൂര്യ ആയിരുന്നു ആ കൊച്ചു പയ്യൻ.

കഥ ഇതുവരെ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സംവിധായകൻ കമൽ കാവ്യാ മാധവന്റെയും ജയസൂര്യയുടെയും കുട്ടിക്കാല വിശേഷങ്ങൾ പങ്കു വെക്കുന്നത്. വളരെ അപൂർവമായ വിശേഷങ്ങൾ ആണ് സംവിധായകൻ പങ്കുവെച്ചത്.

Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*