എന്തുകൊണ്ടാണ് ജനസമൂഹം എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല: ലക്ഷ്മി പ്രമോദ്

ഞാൻ റംസിയെ സ്നേഹിച്ചത് സ്വന്തം അനിയത്തിയെ പോലെയായിരുന്നു… എന്നിട്ടും എന്തുകൊണ്ടാണ് ജനസമൂഹം എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല: ലക്ഷ്മി പ്രമോദ്

റംസീയുടെ ആത്മഹത്യാ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളസമൂഹത്തെ മുഴുവൻ ഉറക്കം കെടുത്തിയ സംഭവമാണ്. ആ വിഷയത്തിൽ റംസി യുടെ കാമുകനായ ഹാരിസിനെ ജേഷ്ഠന്റെ ഭാര്യയാണ് ചലച്ചിത്ര-സീരിയൽ നടി ലക്ഷ്മി പ്രമോദ്. റംസിയുടെ ആത്മഹത്യക്കു ശേഷം ലക്ഷ്മി പ്രമോദ് നെതിരെ ഒരുപാട് അസഭ്യ വർഷങ്ങളും പ്രതിഷേധങ്ങളും ജനസമൂഹത്തിൽ നിന്ന് ഉയർന്നിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ലക്ഷ്മി പ്രമോദ് ഒരു ഫോൺ സംഭാഷണ ശകലം ആണ്. അറിഞ്ഞുകൊണ്ട് ഞാൻ ആർക്കും എതിരെയും ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും പിന്നീട് എന്തുകൊണ്ടാണ് ജനങ്ങൾ ഇത്തരത്തിൽ എന്റെ അറസ്റ്റിനു വേണ്ടി അല്ലെങ്കിൽ എനിക്കെതിരെ തീരിയുന്നത് എന്ന് വ്യക്തമാകുന്നില്ല എന്നുമാണ് ഫോൺ സംഭാഷണത്തിൽ ചുരുക്കം.

ഞാൻ ഒരിക്കലും ഹാരിസിനെ റംസിയിൽ നിന്നും അകറ്റിയില്ല- അവർ ഒന്നിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്.യഥാര്തത്തില് ഇപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് പോലും എനിക്ക് മനസിലാക്കാൻ സാധിക്കാത്ത വിധം സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് ലക്ഷ്മി പ്രമോദ് ഫോണിൽ സംഭാഷണത്തിലൂടെ അവർ പറയുന്നത്.

ഷൂട്ടിംഗ് സൈറ്റിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നുള്ളത് സത്യമാണ് പക്ഷെ അത് ഒരിക്കലും തന്നെ ആവശ്യങ്ങൾക്ക് വേണ്ടിയോ അവളുടെ ഇഷ്ടം അനിഷ്ടം നോക്കാതെ യോ അല്ല എന്നുമൊക്കെ ഫോണിൽ സംഭാഷണത്തിൽ ലക്ഷ്മി വ്യക്തമാക്കുന്നുണ്ട്.

വളയിടീക്കൽ കഴിഞ്ഞതിനുശേഷം ഷൂട്ടിംഗ് സൈറ്റിലേക്ക് ഒരുപാട് തവണ എന്റെ കൂടെ അവൾ വന്നിട്ടുണ്ടെന്നും സേഫ് ആയി തിരിച്ചെത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു അപ്പോഴൊന്നും അവരുടെ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു എന്നും ഇപ്പോൾ അവർ എന്തൊക്കെയാണ് തനിക്കെതിരെ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് ലക്ഷ്മിയുടെ വാക്കുകൾ.

റംസീയുടെ ആത്മഹത്യക്ക് ശേഷം ലക്ഷ്മി പ്രമോദ് കുറച്ചു ദിവസങ്ങളിൽ ഒളിവിൽ പോയിരുന്നു അക്കാര്യമാണ് ജനസമൂഹങ്ങളെ കൂടുതൽ തെറ്റിദ്ധാരണ യിലേക്ക് നീക്കിയത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യം ഇല്ലല്ലോ എന്നാണ് അധികപേർക്കും ചോദിക്കാനുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*