പെരുമ്പാപിനെ കഴുത്തിലിട്ട് ഒരു ഭയവുമില്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മാന്യ

ജോക്കർ എന്ന സിനിമയിലൂടെയാണ് മന്യ മലയാള ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുവാൻ മന്യക്ക് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളിൽ എല്ലാം തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് മന്യ.

ആറടിയിലേറെ നീളമുള്ള ഒരു പെരുമ്പാപിനെ കഴുത്തിലിട്ട് ഒരു ഭയവുമില്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ ആ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കണ്ടാൽ ഭയം തോന്നുന്ന തരത്തിൽ ഉള്ള പെരുമ്പാമ്പിനെ ആണ് താരം തോളിൽ ഇട്ടിരിക്കുന്നത്.

താരം ചിത്രം പോസ്റ്റ് ചെയ്തത് കഴിഞ്ഞദിവസങ്ങളിൽ ആണെങ്കിലും ഫോട്ടോ പഴയതാണ്. മമ്മൂട്ടി നായകനായി പുറത്ത് വന്ന അപരിചിതൻ എന്ന സിനിമ ആർക്കും മറക്കാൻ കഴിയില്ല,. ആ സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്ത ചിത്രമാണ് ഇത്. വലിയ ഭയാനകമായി തോന്നുന്ന പെരുമ്പാമ്പിനെ തോളിൽ ഇട്ടിരിക്കുന്ന ചിത്രമാണ് അന്ന് ലൊക്കേഷനിൽ വച്ച് എടുത്തത്.

2013 ൽ വിവാഹത്തിന് ശേഷം അമേരിക്കയിൽ സ്ഥിര താമസമാണ് മന്യ. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട്ടുനിൽക്കുകയാണ് താരം എങ്കിലും ആരാധകരോടും പ്രേക്ഷകരോടും ആയുള്ള ബന്ധം നിലനിർത്താൻ ഇപ്പോഴും താരം പരിശ്രമിക്കുന്നുണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.

Be the first to comment

Leave a Reply

Your email address will not be published.


*