‘സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി തുണിയുടെ ഇറക്കം കുറക്കുന്നു’ – തുറന്നടിച്ച് ഗപ്പിയിലെ ആമിന

ഗപ്പിയിലെ ഉമ്മച്ചിക്കുട്ടിയെ ആരും മറന്നു കാണില്ല. അതെ നന്ദന വർമ തന്നെ. ജീവനുള്ള ഒരു കഥാപാത്രമായിരുന്നു അത്. അത് വളരെ ഭംഗിയിലും വൃത്തിയിലും നന്ദന അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് ഗപ്പിക്കു ശേഷം ഒരുപാട് വേഷങ്ങൾ അഭിനയിച്ചു എങ്കിലും ഗപ്പിയിലെ ഉമ്മച്ചികുട്ടിയ്ക്ക് ഇപ്പോഴും ആരാധകർ.

താരങ്ങളുടെ വസ്ത്ര ധാരണവും വ്യക്തി ജീവിതവുമെല്ലാം ചർച്ചയാവുന്ന കാലം ആണല്ലോ ഇത് .തന്റെ വസ്ത്ര ധാരണയെ കുറിച്ച താരം ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. യുവ നടി അനശ്വരയുടെ വസ്ത്രധാരണവും അതിനെ തുടർന്നുണ്ടായ വി ഹാവ് ലെഗ്‌സ് കാമ്പയിനും വളരെ വലിയ വാർത്തയായിരുന്നു.

തന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെയും  സിനിമയിൽ അവസരങ്ങൾ കൂടുതലായി കിട്ടാൻ വേണ്ടി തുണിയുടെ ഇറക്കം കുറച്ചു തുടങ്ങിയെന്ന് കമന്റ് കാണാറുണ്ട്.
അങ്ങനെ പറയുന്ന ആളുകൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്നൊക്കെയാണ് ഈ വിഷയത്തിൽ താരം ഉന്നയിക്കുന്നത്

ഫോട്ടോഷൂട്ടിന് വേണ്ടി ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തിൽ വൃത്തികെട്ട കമന്റുകൾ ഇടുന്നത് എന്തിനാണ്. ഇവർക്ക് അവരുടെ ജോലി നോക്കിയാൽ പോരെ.. എന്റെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്. എന്നും തുറന്നടിക്കുന്നുണ്ട് നന്ദന വർമ്മ.  ഇതുപോലുള്ള മോശം കമന്റുകൾക്ക് താരം നല്ല മറുപടിയും കൊടുത്തിട്ടുണ്ട് എന്നും താരം പറയുന്നു.

ആണുങ്ങളുടെ ഫോട്ടോസിനും പെണ്ണുങ്ങളുടെ ഫോട്ടോസിനും താഴെ വരുന്ന കമന്റുകളിൽ തന്നെ നോക്കിയാൽ വ്യത്യസ്തമുണ്ട്. ചിലതൊക്കെ നമ്മളെ ഡൗൺ ആക്കും. അനശ്വരയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. സംസ്കാരം ചേർന്ന ഫോട്ടോയല്ല എന്നൊക്കെയാണ് അവരുടെ പരാതി, ഞാൻ ചോദിക്കട്ടെ എന്താണ് നമ്മുടെ സംസ്കാരം. ഇങ്ങനെയൊരു മറു ചോദ്യവും നന്ദന വർമ്മ ചോദിക്കുന്നുണ്ട്.

‘സ്പിരിറ്റ്’ എന്ന സിനിമയിൽ  ബാലതാരമായി  അഭിനയിച്ചാണ് നന്ദന ചലച്ചിയഹ്‌റ വീഥിയിൽ ഇടം പിടിച്ചത്. സ്പിരിറ്റിന് ശേഷം പൃഥ്വിരാജിന്റെ ‘അയാളും ഞാനും തമ്മിലും’ എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിൽ മികച്ച അഭിനയമായിരുന്നു നന്ദന കാഴ്ചവെച്ചത്. ഇതിനെല്ലാം ശേഷമാണ് താരം ഗപ്പിയിൽ അഭിനയിക്കുന്നത്.

ഒരുപാട് സിനിമകളിൽ ബാലതാരമായി താരം തിളങ്ങിയിട്ടുണ്ട്.  നന്ദന അവസാനമായി അഭിനയിച്ചത് ഈ വർഷം ആദ്യം തീയേറ്ററുകളിൽ എത്തി സൂപ്പർഹിറ്റായി മാറിയ അഞ്ചാം പത്തിരയിലാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും ഇപ്പോഴും നന്ദനയെ മലയാളികൾക്ക് ഓർക്കുന്നത് ഗപ്പിയിലെ ഉമ്മച്ചികുട്ടിയുടെ റോളിലാണ്.

Nandhana
Nandhana
Nandhana
Nandhana
Nandhana
Nandhana

Be the first to comment

Leave a Reply

Your email address will not be published.


*