‘ നിന്റെ വേദനകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കൂട്ടിരിക്കാന്‍ ഞാനുണ്ടെടീ പെണ്ണേ…’

മൂവാറ്റുപുഴ സ്വദേശിയായ ധന്യ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ   ഒപ്‌ടോമെട്രി പഠിക്കുകയായിരുന്നു. ശരീരത്തിൽ ഒരുപാട് അസ്വസ്ഥതകൾ തോന്നി തുടങ്ങുകയാണ് ആദ്യം ചെയ്തത്. ചെറുതും വലുതുമായ ഒരുപാട് ആശുപത്രികളിലും കയറിയിറങ്ങി ഒരുപാട് മരുന്നുകളും ഗുളികകളും ആയി ജീവിതം കഴിഞ്ഞുപോയി അതിനപ്പുറം മന്ത്രവാദം അവലംബിച്ചു പക്ഷേ ഒരു കുറവും ഉണ്ടായില്ല.

അവസാനം നെഞ്ചു തകർക്കുന്ന റിസൾട്ട് വന്നു. ധന്യക്ക്  ട്യൂമറാണ്. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും വളർന്നുകൊണ്ടിരിക്കുന്ന അതിഭയാനകമായ ട്യൂമർ. പിന്നീടുള്ള ദിവസങ്ങൾ കീമോ റേഡിയേഷന്‍… മനം മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധം… അങ്ങനെ പോയി അങ്ങനെ പോയി. കണ്ണീരും കിനാവും മാത്രമായി ജീവിതം.

പിന്നീടും പരിശോധനകൾ ഒരുപാട് നടന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഒരുപാട് പുറത്തുവന്നു  ട്യൂമർ  കണക്കിൽ അപ്പുറം വളർന്നു കഴിഞ്ഞിരിക്കുന്നു അഥവാ കാലിന് ചലനശേഷി അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട തുടങ്ങിയിരിക്കുന്നു. പ്രിയപ്പെട്ട അച്ചൻ  ഗോപിനാഥ് അമ്മ സുശീലയും പ്രതീക്ഷ നൽകി കൂടെ നിന്നിരുന്നു പക്ഷെ എല്ലാവരുടെയും പ്രതീക്ഷക്ക്  അപ്പുറം ഒരു തവണപോലും നടക്കാൻ കഴിയാതെ ജീവിതം എന്നെന്നേക്കുമായി വീൽചെയറിലേക്ക് ചുരുങ്ങി.

ഇതാണ് ധന്യ എന്ന മൂവാറ്റുപുഴ സ്വദേശിയുടെ കണ്ണീരുണങ്ങാത്ത കഥ. ധന്യ തന്നെ ഒരു ഓൺലൈൻ അഭിമുഖത്തിൽ സംവദിച്ചതാണ് ഇങ്ങനെ. കണ്ണ് കണ്ണ് നനയാതെ കേട്ടു മുഴുവനാക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യം. കരൾ ഉള്ളവരുടെ എല്ലാം കരൾ പിടഞ്ഞു പോകുന്ന ജീവിത നൊമ്പരം.

വേദനകൾക്ക് അപ്പുറത്തേക്ക് പ്രതിസന്ധികളെ മറികടന്ന്  മുന്നോട്ടുപോകാൻ കരുത്തു നേടുകയാണ് പിന്നീട് ധന്യ ചെയ്തത്. മറ്റുള്ളവർക്ക് മുമ്പിൽ ഒരു സഹതാപത്തിന് വാതിൽ തുറന്നു കൊടുക്കാതെ നെഞ്ചുവിരിച്ച് നടക്കുകയായിരുന്നു വിധിക്കു മുന്നിലൂടെ ധന്യ. സംഗീതം ജീവശ്വാസമായി നിലനിർത്തി പല വേദികളിലും പാട്ടുകൾ പാടി. ശാരീരിക പരിമിതികള്‍ ഉള്ളവരുടെ സന്നദ്ധസംഘടനയായി ഫ്രീഡം ഓണ്‍ വീല്‍സുമായി സഹകരിച്ചു ഇപ്പോഴും ധന്യ പ്രവർത്തിക്കുന്നു

സന്നദ്ധ സംഘടനകൾ നടത്തുന്ന പാലിയേറ്റീവ് കെയർ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും ധന്യ മടികാണിച്ചില്ല. തന്നെക്കാൾ ബുദ്ധിമുട്ടുള്ള വരെ കാണുമ്പോൾ താൻ അനുഭവിക്കുന്ന വേദനയും പ്രതിസന്ധികളും ഒന്നുമല്ല എന്ന് മനസ്സിലാക്കി മറ്റുള്ളവർക്ക് സഹായഹസ്തം ആവാൻ ഒരുപാട് ശ്രമിച്ചു അങ്ങനെ ധന്യ ജീവിതം പ്രസന്നം  ആക്കുകയായിരുന്നു. അബാക്കസ് ടീച്ചിങ് ട്രെയിനിങ് ചെയ്തു ഇപ്പോള്‍ ധന്യ നിരവധി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

എല്ലാം മരവിപ്പിക്കുന്ന വേദന ഒരുപാട് സഹിച്ച് ധന്യയുടെ ജീവിതത്തിൽ ഇപ്പോൾ ഒരു സന്തോഷം വന്നിരിക്കുകയാണ്. 38 വയസ്സായിട്ടും വിവാഹ സൗഭാഗ്യം വന്നതാത്ത  ധന്യയുടെ  ജീവിതം മുഹൂർത്തത്തിന് അടുത്തിരിക്കുകയാണ്. ധന്യ വിവാഹംകഴിച്ച ഗോപന്റെ സുഹൃത്ത് വഴിയാണ് ആലോചന ധന്യയിലേക്ക് എത്തുന്നത്

‘എന്നെപ്പോലൊരു പെണ്ണ്… ജീവിതത്തില്‍ ബുദ്ധിമുട്ടാകില്ലേ .. ഞാന്‍ ആര്‍ക്കും ഇതു വരെയും ഭാരമായിട്ടില്ല.’
‘നീയെനിക്ക് ബുദ്ധിമുട്ടാകില്ല… നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാകും.. കൂടെപ്പോരുന്നോ?’
ഇതാണ് കല്യാണ ആലോചനയുടെ ആകെത്തുക.

കഴിഞ്ഞ ഓഗസ്റ്റ് 26 നായിരുന്നു ധന്യയുടെയും ഗോപന്റെയും വിവാഹം. ഫ്രീഡം ഓണ്‍ വീല്‍സിലെ പ്രിയപ്പെട്ടവരാണ് ദമ്പദികളുടെ  വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആ വിവാഹ ചിത്രങ്ങൾ വൈറലായതിനു പിന്നാലെയാണ് കഥകൾ വെളിപ്പെടുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ വൈറലായ കല്യാണ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.

Be the first to comment

Leave a Reply

Your email address will not be published.


*