ഗായകൻ എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാനും യാത്ര പറയാനും സിനിമാ ലോകത്തെ പ്രമുഖരുൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് സ്ഥലത്ത് എത്തിയത്

പ്രശസ്ത ഗായകൻ എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം  അവസാനമായി ഒരുനോക്ക് കാണാനും യാത്ര പറയാനും സിനിമാ ലോകത്തെ പ്രമുഖരുൾപ്പെടെ  നൂറുകണക്കിന് ആരാധകരാണ് സ്ഥലത്ത് എത്തിയത്.

വിജയ്, അർജുൻ സർഗ, റഹ്മാൻ, വിജയ് സേതുപതി, ഭാരതി രാജ തുടങ്ങിയവരാണ് എസ്പിബിക്ക് ആദരാജ്ഞലികൾ അർപ്പിച്ചത്. കൊറോണയും സാമൂഹിക അകലവും എല്ലാം ശരി തന്നെ പക്ഷേ ഇതിഹാസ ഗായകന്റെ  മായാത്ത പുഞ്ചിരി കാണാൻ ആർക്കും ആഗ്രഹം ഉണ്ടാകുമല്ലോ അതാണ് അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.

എസ് പി ബാലസുബ്രഹ്മണ്യതിന്റെ  ഗാനങ്ങൾക്ക് ആരാധകർ എന്നും കൂടുതലാണ്. ജനപ്രീതിയും സ്നേഹവും കരുതലും തന്നെയാണ് മരണാനന്തരവും ലോകത്തിന് കാണാൻ സാധിച്ചത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആണെങ്കിലും നൂറുകണക്കിന് ആരാധകരും സിനിമ ലോകത്തെ പ്രമുഖ സംസ്കാരചടങ്ങുകൾ പങ്കെടുക്കാനും അവസാനമായി ഒരുനോക്കു കാണാനും സ്ഥലത്തെത്തി.

ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരച്ചടങ്ങുകൾ റെഡ് ഹില്‍സിലെ ഫാം ഹൗസില്‍ വച്ചും സംസ്‌കാര ച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്തുമാണ് നടത്തിയത്. 11 മണിക്ക് സംസ്കാര ചടങ്ങുകൾ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

അന്ത്യഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ തിരക്ക് കാരണമാണ് സംസ്കാര ചടങ്ങുകൾ നീണ്ടു പോയത് എന്നാണ് ഇതിവൃത്ത സൂചനകൾ. ഇന്നലെ രാത്രി 8 മണിക്ക് ആണ് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിച്ചത്. വീട്ടിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴാണ് അവിടെ നിന്നും ശരീരം മാറ്റിയത്.

Be the first to comment

Leave a Reply

Your email address will not be published.


*